Latest News :
ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് സമാപിച്ചു; എസ് വൈ എസ് ദുതിതാശ്വാസ സമാഹരണ ഏകോപനത്തിന് കാസര്‍കോട്ട് കണ്‍ട്രോള്‍ റൂം തുറന്നു.
Home » , » കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം

കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം

Written By Muhimmath News on Monday, 22 January 2018 | 19:24



കാസര്‍കോട്: കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ 66-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കാസറഗോഡ് ജില്ലാ സമ്മേളനം ബേക്കല്‍ ഇസ്‌ലാമിയ എല്‍ പി സ്‌കൂളില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കാന്‍ യോഗം ആഹ്വാനം ചെയ്തു. എയ്ഡഡ് സ്‌കൂളുകളില്‍ അധിക തസ്തികകളില്‍ നിയമനം ലഭിച്ച അധ്യാപകരുടെ നിയമനാംഗീകാരം നടത്താന്‍ യോഗം അഭ്യര്‍ത്ഥിച്ചു 


പുതിയ ജില്ലാ ഭാരവാഹികളായി യു കെ മീര്‍ സാഹിദ് (പ്രസിഡന്റ് ), എ മുഹമ്മദ് (സെക്രട്ടറി), കണ്ണൂര്‍ അലിക്കുഞ്ഞി മൗലവി (ട്രഷറര്‍), ഖാദര്‍ മാഷ് മൊഗ്രാല്‍, കെ എ സിദ്ധീഖ്, എസ് എ അബ്ദുല്‍ റഹിമാന്‍, മുഹമ്മദ് കുഞ്ഞി മൊഗ്രാല്‍ (വൈസ് പ്രസിഡന്റ്), എസ് എം സിറാജുദ്ധീന്‍, മുഹമ്മദ് യാസര്‍ സി എല്‍, മൊയ്ദീന്‍ കുഞ്ഞി എഡോണി, പി സി അബ്ദുല്ല, ഷെഫീഖത് എന്‍ (ജോ.സെക്രട്ടറി)


സംസ്ഥാന കൗണ്‍സിലിലേക്ക് അബ്ദുല്‍ മജീദ് കെ, ശിഹാബുദ്ധീന്‍, ഹുസ്സൈന്‍ സാദത്ത് എന്നിവരേയും, വനിതാ വിംഗ് ചെയര്‍ പെഴ്‌സണായി അലീമ കെ, കണ്‍വീനറായി റസിയാബി ബേക്കല്‍ നേയും തെരഞ്ഞെടുത്തു. കണ്ണൂര്‍ അബ്ദുള്ള മാഷ് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു .


ഖാദര്‍ മാഷ് മൊഗ്രാല്‍ സ്വാഗതവും നിയുക്ത സെക്രട്ടറി എ മുഹമ്മദ് നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved