Latest News :
Home » , » കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ തുക പൂര്‍ണമായും നല്‍കുമെന്ന് മുഖ്യമന്ത്രി

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ തുക പൂര്‍ണമായും നല്‍കുമെന്ന് മുഖ്യമന്ത്രി

Written By Muhimmath News on Tuesday, 30 January 2018 | 10:40
























തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ തുക പൂര്‍ണമായും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷത്തിന്റെ അദ്ദേഹം അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കെ.എസ്.ആര്‍.ടി.സിയുടെ പെന്‍ഷന്‍ ബാദ്ധ്യത ഏറ്റെടുക്കാനാവില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ല. വരവിനെക്കാള്‍ ചെലവ് വരുന്നതാണ് കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധിക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി ഇതിനെക്കാളും രൂക്ഷമായിരുന്നു.

ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി ഏകീകരണം സര്‍ക്കാരിന്റ പരിഗണനയിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടിന്റെയും ഭരണസമിതി ഒന്നാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved