Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , » കേരള ബ്ലാസ്റ്റേസ് പരിശീലകന്‍ റെനെ മ്യുലന്‍സ്റ്റീന്‍ രാജിവെച്ചു.

കേരള ബ്ലാസ്റ്റേസ് പരിശീലകന്‍ റെനെ മ്യുലന്‍സ്റ്റീന്‍ രാജിവെച്ചു.

Written By Muhimmath News on Tuesday, 2 January 2018 | 19:28



കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ റെനെ മ്യുലന്‍സ്റ്റീന്‍ രാജിവെച്ചു. വ്യക്തിപരമായ കാര്യങ്ങളാലാണ് രാജി എന്നാണ് റെനെ പറഞ്ഞത്. എന്നാല്‍ യഥാര്‍ത്ഥ കാരണം വ്യക്തമല്ല.


രാജിയ്ക്കു പിന്നില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനമാണെന്നാണ് അഭ്യൂഹങ്ങള്‍. റെനെയുടെ പരിശീലനത്തില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമേ ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാന്‍ സാധിച്ചിരുന്നുള്ളൂ. കഴിഞ്ഞ ദിവസം വൈരികളായ ബംഗളൂരു എഫ്.സിയോടും പരാജയപ്പെട്ടതോടെ രാജി ആവശ്യപ്പെട്ട് ആരാധകരും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ജൂലൈ 14 നാണ് റെനെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved