Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page


ദുബായ്: കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുംബോള്‍ ലൈബ എന്ന ഒരു കുഞ്ഞു ജീവന്‍ ജീവിതത്തിലേക്ക് നടന്നുകയറുകയായിരുന്നുവെന്നും തമീമിന് കെ എം സി സി നല്‍കുന്ന ആദരം ഏറെ മഹത്തരമാണെന്നും ദുബായ് കെ എം സി സി സംസ്ഥാന ജനഃസെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി അഭിപ്രായപ്പെട്ടു.


ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി അല്‍ബറഹ കെ എം സി സി ഓഡിറ്റോറിയത്തില്‍ തമീമിന് നല്‍കിയ സ്‌നേഹോപഹാര ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് സലാം കന്യാപാടി അധ്യക്ഷത വഹിച്ചു. ജനഃസെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ് സംഗമത്തിന് സ്വാഗതം പറഞ്ഞു.


കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും കുഞ്ഞുലൈബയുടെ ജീവന്‍ പിടിച്ചു നിര്‍ത്തുന്നതിന്ന് വേണ്ടി സ്വന്തം ജീവന്‍ പോലും പണയം വെച്ച് ആറര മണിക്കൂര്‍ സമയം കൊണ്ട് തിരുവനന്തപുരം ശ്രീചിത്തിര ഹോസ്പിറ്റലിലേക്ക് ആംബുലന്‍സ് ഓടിച്ചെത്തി ചരിത്രത്തിലേക്ക് ഓടിക്കയറിയ കാസറകോട് അടുക്കത്ത് വയല്‍ തമീം നടത്തിയത് തുല്യതകളില്ലാത്ത കാരുണ്യ പ്രവര്‍ത്തനമാണ്. അദ്ദേഹത്തിന്റെ ആത്മധൈര്യം ഒരു കുരുന്നു ജീവനെ രക്ഷിച്ചു. കാസറകോടിന് തന്നെ അഭിമാനമായി മാറിയ തമീമിന് ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി നല്‍കുന്ന സനേഹാദരവുകളും ചരിത്രത്തില്‍ ഇടം പിടിക്കുന്ന പ്രവര്‍ത്തനങ്ങളാണെന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ തന്നേയാണ് മണ്ഡലം കമ്മിറ്റിയെ മികവുറ്റതാക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ എ എ ജലീല്‍. ദുബായ് കെ എം സി സി വൈസ് പ്രസിഡന്റ ഹസൈനാര്‍ തൊട്ടും ഭാഗം, ദുബായ് കെ എം സി സി മുന്‍ സെക്രട്ടറി ഹനീഫ് ചെര്‍ക്കള,മഹാത്മാ കോളേജ് വൈസ് പ്രിന്‍സിപാല്‍ ലത്തീഫ് ഉളുവാര്‍,കുമ്പള അക്കാദമി എം ഡി ഖലീല്‍ മാസ്റ്റര്‍ ,ദുബായ് കെഎംഎ സി സി കാസറഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി ,ട്രഷറര്‍ മുനീര്‍ ചെര്‍ക്കള ,റാസല്‍ കൈമ കെ എം സി സി ജില്ലാ ട്രഷറര്‍ ഹമീദ് ബെള്ളൂര്‍,ജില്ലാ മണ്ഡലം ഭാരവാഹികളായ ഹസൈനാര്‍ ബീജന്തടുക്ക ,നൂറുദ്ദീന്‍ സി എച് ,റഷീദ് ഹാജി കല്ലിങ്കാല്‍,അയ്യൂബ് ഉറുമി,ടി കെ മുനീര്‍ ബന്ദാട് ,യൂസുഫ് മുക്കൂട്,ഡോക്ടര്‍ ഇസ്മായില്‍ ,റഫീഖ് മാങ്ങാട്,അഷ്‌റഫ് ബായാര്‍ ,സുബൈര്‍ കുബണൂര്‍,അസീസ് ബെള്ളൂര്‍,സലിം ചെരങ്ങായി.ഇ ബി അഹമ്മദ് ചെടയ്ക്കാല്‍, ഐ പി എം ഇബ്രാഹിം,സിദ്ദീഖ് ചൗക്കി,കരീം മൊഗര്‍,റഹ്മാന്‍ പടിഞ്ഞാര്‍,മുനീഫ് ബദിയടുക്ക കെ എം സി സി മുന്‍ മണ്ഡലം സെക്രട്ടറി അഷ്‌റഫ് തങ്ങള്‍, സിദ്ദീഖ് കനിയടുക്കം, സുബൈര്‍ മാങ്ങാട് മുനിസിപ്പല്‍ പഞ്ചായത്ത് ഭാരവാഹികളായ മുനീര്‍ ബീജന്തടുക്ക ഫൈസല്‍ മുഹ്‌സിന്‍,ഹസ്‌കര്‍ ചൂരി,തല്ഹത് തളങ്കര,സുബൈര്‍ അബ്ദുല്ല ,ഗഫൂര്‍ ഊദ് ,എം എസ് ഹമീദ് ഗോളിയടുക്ക, അബ്ദുല്ല ബെളിഞ്ച,ഉപ്പി കല്ലിങ്ങായി,ഖലീല്‍ ചൗക്കി,ഷുഹൈല്‍ കോപ്പ.റഫീഖ് ചെരങ്ങായി,കബീര്‍, കാദര്‍ പൈക നാസര്‍ മല്ലം, നിസാം ചൗക്കി, മുഹമ്മദ് കുഞ്ഞി മദ്രസവളപ്പില്‍, അബ്ദുറഹ്മാന്‍ തോട്ടില്‍, ജ്കുഞ്ഞാമു കീഴുര്‍ ,നസീര്‍ ഹൈവ,ശകീല്‍ എരിയാല്‍,തഹ്ശി മൂപ്പ,ബഷീര്‍ മജല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു,

ഷംസുദീന്‍ പാടലടുക്ക,ഖിറാഅത് നടത്തി ,ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം ട്രഷര്‍ ഫൈസല്‍ പാട്ടേല്‍ നന്ദി പറഞ്ഞു.

മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച ക്യാഷ് അവാര്‍ഡും സ്‌നേഹോപഹാരവും ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ ജനഃസെക്രട്ടറി അബ്ദുല്ല ആറങ്ങാടി തമീമിന് കൈമാറി
Leave A Reply