Latest News :
...
Home » , » കുമ്പള കോയിപ്പാടി ഹമീദ് കൊലക്കേസ് പ്രതികളെ വിട്ടയച്ചു

കുമ്പള കോയിപ്പാടി ഹമീദ് കൊലക്കേസ് പ്രതികളെ വിട്ടയച്ചു

Written By Muhimmath News on Saturday, 20 January 2018 | 12:19

കാസര്‍കോട്: കുമ്പള കോയിപ്പാടി മത്സ്യത്തൊഴിലാളി കോളനിയിലെ ഹമീദി(38)നെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി വിട്ടയച്ചു. സിപിഎമ്മില്‍ നിന്നു രാജിവച്ചു മുസ്‌ലിം ലീഗില്‍ ചേര്‍ന്ന വിരോധത്തില്‍ കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം. 

ഇതേ കോളനിയിലെ അബ്ദുല്‍ നിയാസ്(32), ഉമ്മര്‍ ഫാറൂഖ്(22), സമദ് (25) എന്നിവരെയാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) കുറ്റക്കാരല്ലെന്നു കണ്ടു വിട്ടയച്ചത്.  

2010 ജനുവരി അഞ്ചിനു രാത്രി 10 മണിയോടെ കോയിപ്പാടി റോഡില്‍ കുത്തിയും മര്‍ദിച്ചും മാരകമായി മുറിവേല്‍പിച്ചു കൊലപ്പെടുത്തിയെന്നാണ് കുമ്പള പോലീസ് ചാര്‍ജ് ചെയ്ത കേസ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved