Latest News :
പയ്യന്നൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; മരിച്ചത് തൃശൂര്‍ സ്വദേശികള്‍
Home » , , » കൊല്ലത്ത് പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; അമ്മ കസ്റ്റഡിയില്‍

കൊല്ലത്ത് പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; അമ്മ കസ്റ്റഡിയില്‍

Written By Muhimmath News on Thursday, 18 January 2018 | 10:23
























കുണ്ടറ: കൊല്ലം മുഖത്തലയില്‍ 14 കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുണ്ടറ കുരീപ്പള്ളി ജോബ് ഭവനില്‍ ജോബ് ജി.ജോണിന്റെ മകന്‍ ജിത്തു ജോബി (14)ന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അമ്മ ജയമോളെ ചാത്തന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജിത്തുവിനെ മൂന്ന് ദിവസം മുമ്പ് കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ജിത്തുവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വീടിന് സമീപത്ത് നിന്നും കണ്ടെത്തിയത്.

കുട്ടിയെ കൊന്നത് അമ്മയാണെന്നാണ് സൂചന. മകനെ താന്‍ തീകൊളുത്തി കൊന്നതാണെന്ന് അമ്മ സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കുണ്ടറ എം.ജി.ഡി.എച്ച്.എസിലെ വിദ്യാര്‍ഥിയാണ് ജിത്തു. മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ വൈകിട്ട് നാലുമണിയോടുകൂടി കണ്ടെത്തിയത്.

സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ് ജിത്തുവിന്റെ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. അമ്മയും മകനും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ജിത്തുവിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സൂചന. മകനെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തുകയായിരുന്നെന്ന് ഇവര്‍ കുറ്റസമ്മതം നടത്തിയാണ് റിപ്പോര്‍ട്ടുകള്‍.

തിങ്കളാഴ്ച രാത്രിയാണ് കുട്ടിയെ കാണാതായെന്നാണ് പരാതി നല്‍കുന്നത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ പഠനാവശ്യത്തിനു സ്‌കെയില്‍ വാങ്ങാന്‍ പുറത്തുപോയശേഷം കാണാനില്ലെന്നായിരുന്നു വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ പരാതി. കുട്ടിയെ കാണാതായത് സംബന്ധിച്ച് പത്രങ്ങളില്‍ പരസ്യവും നല്‍കിയിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved