Latest News :
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും പ്രമുഖ പണ്ഡിതനുമായ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി (ചിത്താരി ഉസ്താദ്) വഫാത്തായി
Home » , » കോട്ടക്കുന്ന് മുസ്‌ലിം ജമാഅത്ത് എസ്.കെ മുഹമ്മദലി ഹാജി ,എസ്.എം നൂറുദ്ദീന്‍ വീണ്ടും സാരഥികള്‍

കോട്ടക്കുന്ന് മുസ്‌ലിം ജമാഅത്ത് എസ്.കെ മുഹമ്മദലി ഹാജി ,എസ്.എം നൂറുദ്ദീന്‍ വീണ്ടും സാരഥികള്‍

Written By Muhimmath News on Sunday, 28 January 2018 | 21:10

മൊഗ്രാല്‍ പുത്തൂര്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോട്ടക്കുന്ന് മഹല്ല് മുസ് ലിം ജമാഅത്തിന്റെ 2018-19 വര്‍ഷത്തെ ഭരണ സമിതി തെരഞ്ഞെടുക്കന്നതിനുള്ള ജനറല്‍ ബോഡി ബദരിയ്യ: മദ്രസ ഹാളില്‍ നടന്നു. എസ്.കെ മുഹമ്മദലി ഹാജി യെ പ്രസിഡന്റ്‌റായും എസ്.എം നൂറുദ്ദീന്‍ ജനറല്‍ സെക്രട്ടറിയായും വീണ്ടും തെരഞ്ഞടുക്കപ്പെട്ടു. പള്ളിക്കുഞ്ഞി ഹാജി ദേശാംകുളമാണ് ട്രഷറര്‍

അഡ്വ: ഫൈസല്‍, ഫഖ്‌റുദ്ദീന്‍ ഔഫ് ദേശാംകുളം (വൈ. പ്രി)അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, ത്വാഹിര്‍ ഹാജി തൈ്വബ (ജോ: സെക്രട്ടറി )എന്നിവരാണ് മറ്റു ഭാരവാഹികള്‍

അഹ്മദ് ഹാജി കെ.എം, ആമു ഹാജി നെയ്യല്‍, മൊയ്തു പാപ്പാടി, എസ്.എം ഷാഫി ഹാജി, ഹനീഫ് കെ.കെ, ഗഫൂര്‍ കെ.ബി, മുഹമ്മദ് ഹാജിപഞ്ചിക്കല്‍, ബീരാന്‍ വയല്‍, ജലാല്‍ മൊഗര്‍,ഹമീദ് കുദിര്‍, ഫസല്‍ പി.എസ് ,ശഹീദ് കുദിര്‍, മുനീര്‍ എംഎം, ഉസ്മാന്‍ മൊഗര്‍,ബാപ്പു ബടുവന്‍ എന്നിവരെ എക്‌സികുട്ടീവ് അംഗങ്ങളായും തെരഞ്ഞടുത്തു

ഐക്യകണ്‌ഠേനെയായിരുന്നുതെരഞ്ഞെടുപ്പ്. മുസ്‌ലിം മഹല്ലുകളില്‍ ചിദ്രതസൃഷ്ടിക്കുകയും യുവാക്കളെ തീവ്യവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകൃഷ്ടരാകുന്നു എന്ന് ആരോപിക്കപ്പെടുകയും ചെയ്യുന്ന വഹാബി മൗദൂദിയന്‍ ചിന്തകളില്‍ നിന്ന് സമൂഹം വിട്ട് നില്‍ക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.

എസ് കെ മുഹമ്മദലി ഹാജി അധ്യക്ഷത വഹിച്ചു എസ്.എം നൂറുദ്ദീന്‍ സ്വാഗതവും അബ്ദുര്‍റസാഖ് സഖാഫി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved