Latest News :
...
Home » , , , , » കൃഷ്ണഗിരിയില്‍ കാറപകടം; മൂന്ന് തലശ്ശേരി സ്വദേശികള്‍ മരിച്ചു

കൃഷ്ണഗിരിയില്‍ കാറപകടം; മൂന്ന് തലശ്ശേരി സ്വദേശികള്‍ മരിച്ചു

Written By Muhimmath News on Tuesday, 30 January 2018 | 10:23

ബംഗലൂരു: തമിഴ്‌നാടകര്‍ണാടക അതിര്‍ത്തിയിലെ കൃഷ്ണഗിരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ബംഗലൂരു ആര്‍ടി നഗറില്‍ സ്ഥിരതാമസക്കാരായ തലശ്ശേരി സ്വദേശികളായ വി രാമചന്ദ്രന്‍, ഭാര്യ ഗൈനക്കോളജിസ്റ്റായ ഡോ അംബുജം, ഇവരുടെ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത് .

കൃഷ്ണഗിരിക്ക് സമീപം സുലിഗരെ ട്രാഫിക് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു അപകടം. ലോറി അമിതവേഗത്തില്‍ വന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മൂന്നുപേരും തല്‍ക്ഷണം മരിക്കുകയായിരുന്നു. ഡോ അംബുജം ആര്‍ടി നഗറില്‍ ക്ലിനിക്ക് നടത്തി വരികയായിരുന്നു. മൃതദേഹം ഹോസൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved