Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , » മദ്‌റസ സമ്മേളനം ബുധനാഴ്ച; ഉസ്മാന്‍ മുസ്ല്യാരെയും കെ.എം മൊയതുവിനെയും ആദരിക്കും

മദ്‌റസ സമ്മേളനം ബുധനാഴ്ച; ഉസ്മാന്‍ മുസ്ല്യാരെയും കെ.എം മൊയതുവിനെയും ആദരിക്കും

Written By Muhimmath News on Tuesday, 16 January 2018 | 19:34


ചൗക്കി: മദ്രസ അധ്യാപന രംഗത്ത് അരനൂറ്റാണ്ട് കാലമായി മികച്ച സേവനം ചെയ്തു വരുന്ന മൊഗര്‍ എന്‍.എം ഉസ്മാന്‍ മുസ്ല്യാരെയും പെരിയടുക്ക ഖിദ്മതുല്‍ ഇസ്‌ലാം സംഘം ജമാഅത്ത് പ്രസിഡന്റ്ായി ഒരു പതിറ്റാണ്ടിലേറയായി ഉജ്ജ്വല നേതൃത്വം നല്‍കുന്ന കെ.എം മൊയതു അവര്‍കളെയും ആദരിക്കും.

കേരള മുസ്‌ലിം ജമാഅത്ത് കാസര്‍ഗോഡ് സോണ്‍ സെക്രട്ടറി ശംസുദ്ദീന്‍ പുതിയ പുര, എസ്.എം.എ റീജണല്‍ പ്രസിഡന്റ് ഇത്തിഹാദ് മുഹമ്മദ് ഹാജി നേതൃത്വം നല്‍കും

ധര്‍മം നശിക്കരുത്,ലോകം നിലനില്‍ക്കണം എന്ന പ്രമേയത്തില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിക്കുന്ന മദ്‌റസ സമ്മേളനത്തിന്റെ ഭാഗമായി ബുധനാഴ്ച പെരിയടുക്ക സി.എം മടവൂര്‍ സമാരക സുന്നി മദ്‌റസയില്‍ നടക്കുന്ന കാസര്‍ഗോഡ് റൈഞ്ച് തല ഉദ്ഘാടന സമ്മേളനത്തിലാണ് ഇരുവരെയും ആദരിക്കുന്നത്. റൈഞ്ച് പ്രസിഡന്റ് അബ്ദുര്‍ റസാഖ് സഖാഫിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്യും. എസ്.ജെ.എം ജില്ലാ ജനറല്‍ സെക്രട്ടറി ജമാലുദ്ദീന്‍ സഖാഫി ആദുര്‍ മുഖ്യ പ്രഭാഷണം നടത്തും സുലൈമാന്‍ സഖാഫി ഡി.എം, ഹുസൈന്‍ മുട്ടത്തൊടി, ഇല്യാസ് കൊറ്റുമ്പ, എ കെ കമ്പാര്‍, സഈദ് സഅദി കോട്ടക്കുന്ന്, നാസര്‍ സഖാഫി തുരുത്തി, ഉമ്പു ഹാജികല്ലങ്കടി, അബ്ദുല്ല മല്ലം, സിറാജുദ്ദീന്‍ മജല്‍, ഡി.എം.എ.കുഞ്ഞി മദനി സംബന്ധിക്കും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved