Latest News :
ആരുടെയെങ്കിലും കോപ്രായം കണ്ട് നീങ്ങിയാല്‍ വലിയ ഭവിഷ്യത്തുകള്‍ ഉണ്ടാകും: മുഖ്യമന്ത്രി
Home » , » മദ്‌റസ സമ്മേളനം; ബദിയഡുക്ക റൈഞ്ച് തല ഉദ്ഘാടനം തുപ്പക്കല്ലില്‍

മദ്‌റസ സമ്മേളനം; ബദിയഡുക്ക റൈഞ്ച് തല ഉദ്ഘാടനം തുപ്പക്കല്ലില്‍

Written By Muhimmath News on Tuesday, 16 January 2018 | 21:05



ബദിയഡുക്ക: ധര്‍മം നശിക്കരുത്,ലോകം നിലനില്‍ക്കണം എന്ന ശീര്‍ഷകത്തില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മദ്‌റസ സമ്മേളനത്തിന്റെ ബദിയഡുക്ക റൈഞ്ച് തല ഉദ്ഘാടനം തുപ്പക്കല്‍ മുനവ്വിറുല്‍ ഇസ്ലാം സുന്നി മദ്‌റസയില്‍ ബുധനാഴ്ച നടക്കും.

7 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഇസ്മാഈല്‍ മുസ്ലിയാര്‍ പരപ്പ അധ്യക്ഷത വഹിക്കും. അബൂബക്കര്‍ ഫൈസി കുമ്പഡാജെ ഉദ്ഘാടനം ചെയ്യും. എസ് ജെ എം ബദിയഡുക്ക റൈഞ്ച് ജനറല്‍ സെക്രട്ടറി റഫീഖ് സഖാഫി ദേലംപാടി മുഖ്യ പ്രഭാഷണം നടത്തും.


അബൂബക്കര്‍ സഅദി നെക്രാജെ,മുഹമ്മദ് മുസ്ലിയാര്‍, മുഹ്യദ്ധീന്‍ അഹ്‌സനി, അബൂബക്കര്‍ മുസ്ലിയാര്‍, ഹുസൈന്‍ സഖാഫി, മൂസ മദനി, തുടങ്ങിയവര്‍ സംബന്ധിക്കും. അബ്ദുല്ല സഅദി സ്വാഗതവും മജീദ് ഫാളിലി കുണ്ടാര്‍ നന്ദി പറയും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved