Latest News :
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും പ്രമുഖ പണ്ഡിതനുമായ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി (ചിത്താരി ഉസ്താദ്) വഫാത്തായി
Home » , » മയ്യളം മദ്‌റസാ സമ്മേളനം സമാപിച്ചു.

മയ്യളം മദ്‌റസാ സമ്മേളനം സമാപിച്ചു.

Written By Muhimmath News on Monday, 29 January 2018 | 17:33


മയ്യളം: ധര്‍മ്മം നശിക്കരുത് ലോകം നിലനില്‍ക്കണം എന്ന ശീര്‍ഷകത്തില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേരളത്തിലെ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്‌റസയില്‍ നടത്തുന്ന മദ്‌റസാ സമ്മേളനം മയ്യളം ജന്നത്തുല്‍ ഉലൂം മദ്‌റസാ സമ്മേളനം സയ്യിദ് യഹ്യല്‍ അഹ്ദല്‍ നഗറില്‍ നടന്നു.

ജമാഅത്ത് പ്രസിഡന്റ് ഹസൈനാര്‍ എം അധ്യക്ഷത വഹിച്ചു. എസ് ജെ എം ദേലംപാടി റൈഞ്ച് പ്രസിഡന്റ് മുഹിയദ്ദീന്‍ കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് മുള്ളേരിയ സോണ്‍ സെക്രട്ടറി അബ്ദുറസാഖ് സഖാഫി പ്രമേയ പ്രഭാഷണം നടത്തി. എസ് വൈ എസ് ദേലംപാടി സര്‍ക്കിള്‍ സെക്രട്ടറി ഉമര്‍ സഖാഫി മയ്യളം. മുള്ളേരിയ സോണ്‍ ക്ഷേമകാര്യ സെക്രട്ടറി റഫീഖ് സഖാഫി മയ്യളം, ബീരാന്‍ മുസ്ലിയാര്‍, ഇസ്മായില്‍ എം, അബ്ദുല്‍ ഖാദര്‍, കരീം, ഇര്‍ഷാദ്, ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.


സമ്മേളനത്തിന്റെ ഭാഗമായി സുന്നി ബാലസംഘം വിദ്യാര്‍ത്ഥികള്‍ സൈക്കിള്‍ റാലി നടത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved