Latest News :
ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് സമാപിച്ചു; എസ് വൈ എസ് ദുതിതാശ്വാസ സമാഹരണ ഏകോപനത്തിന് കാസര്‍കോട്ട് കണ്‍ട്രോള്‍ റൂം തുറന്നു.
Home » , » ലത്തീഫിയ്യ മദ്‌റസ സമ്മേളനവും ദിക്ര്‍ ഹല്‍ഖയും വ്യാഴാഴ്ച

ലത്തീഫിയ്യ മദ്‌റസ സമ്മേളനവും ദിക്ര്‍ ഹല്‍ഖയും വ്യാഴാഴ്ച

Written By Muhimmath News on Tuesday, 30 January 2018 | 21:04



കുമ്പള: ധര്‍മ്മം നശിക്കരുത് ലോകം നിലനില്‍ക്കണം എന്ന ശീര്‍ഷകത്തില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേരളത്തിലെ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്‌റസയില്‍ നടത്തുന്ന മദ്‌റസാ സമ്മേളനവും ദിക്ര്‍  ഹല്‍ഖയും വ്യാഴാഴ്ച രാത്രി 7മണിക്ക് ഇസ്ലാമിക് കോംപ്ലക്‌സ് മുഹീനുദ്ദീന്‍ നഗറില്‍ നടക്കും. 

ഇബ്‌റാഹിം അല്‍ ഖാസിമി നെക്രാജെ സ്വാഗതം ചെയ്യും. ലത്തീഫിയ്യ മാനേജര്‍ പാത്തൂര്‍ മുഹമ്മദ് സഖാഫി അധ്യക്ഷത വഹിക്കും. എസ് ജെ എം കുമ്പള റൈഞ്ച് പ്രസിഡന്റ് ഉസ്മാന്‍ സഖാഫി തലക്കി ഉദ്ഘാടനം ചെയ്യും. മുനീര്‍ സഅദി നെല്ലിക്കുന്ന് പ്രമേയ പ്രഭാഷണം നടത്തും. സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് ശൈഖുനാ താജുശ്ശരീഅ എം. ആലികുഞ്ഞി ഉസ്താദ് ശിറിയ നേതൃത്വം നല്‍കും.


എസ് ജെ എം കുമ്പള റൈഞ്ച് സെക്രട്ടറി ഉമര്‍ സഖാഫി മയ്യളം, മുഹമ്മദ് സഖാഫി കുളൂര്‍, അബ്ദുള്ള സഅദി, മുഹ്യിദീന്‍ ലത്തീഫി, മുഹമ്മദ് ഇല്ല്യാസ് സഅദി, അബ്ദുസ്സലാം സഅദി തുടങ്ങിയര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved