Latest News :
...
Home » , » മദ്‌റസാ സമ്മേളനം സമാപിച്ചു

മദ്‌റസാ സമ്മേളനം സമാപിച്ചു

Written By Muhimmath News on Thursday, 18 January 2018 | 10:47
























കുമ്പള: ധര്‍മ്മം നശിക്കരുത് ലോകം നിലനില്‍ക്കണം എന്ന ശീര്‍ഷകത്തില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേരളത്തിലെ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്‌റസയില്‍ നടത്തുന്ന മദ്‌റസാ സമ്മേളനത്തിന്റെ റൈഞ്ച് തല ഉദ്ഘാടനം മൊഗ്രാല്‍ മൈമൂന്‍ നഗര്‍ മുനീറുല്‍ ഇസ്ലാം മദ്‌റസ്സയില്‍ നടന്നു. 

ഫിറോസ് ബുഖാരി പ്രാര്‍ത്ഥന നടത്തി. ഹാജി സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള അധ്യക്ഷത വഹിച്ചു. എസ്. ജെ എം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് സഅദി ആരിക്കാടി ഉദ്ഘാടനം നിര്‍വഹിച്ചു.   സുലൈമാന്‍ സഖാഫി ദേശാങ്കുളം മുഖ്യ പ്രഭാഷണം നടത്തി . എസ് ജെ എം റൈഞ്ച് പ്രസിഡന്റ് ഉസ്മാന്‍ സഖാഫി തലക്കി, സെക്രട്ടറി ഉമര്‍ സഖാഫി മയ്യളം,സദര്‍ മുഅല്ലിം അബ്ദുല്‍ ലത്തീഫ് മുസ്ലിയാര്‍, ഫിറോസ് ബുഖാരി, ഫൈസല്‍ സഖാഫി, അബ്ദുല്‍ ഗഫൂര്‍ സഅദി തുടങ്ങിയര്‍ സംസാരിച്ചു. 

മദ്‌റസാ കമ്മിറ്റി സെക്രട്ടറി എ മുഹമ്മദിനെയും മുനീറുല്‍ ഇസ്ലാം മദ്‌റസ സ്വദ്ര്‍ മുഅല്ലിം അബ്ദുല്‍ ലത്തീഫ് മുസ്ലിയാരെയും  ആദര്‍ശ ക്വിസില്‍ ഒന്നാം സ്ഥാനം നേടിയ ഖദീജത്തുല്‍ മുര്‍ഷിദയയെയും അവാര്‍ഡ് നല്‍കി ആദരിച്ചു. മര്‍ക്കസ് റൂബി ജൂബിലി സമ്മേളനത്തില്‍ സനദ് വാങ്ങിയ ഫൈസല്‍ സഖാഫിയെയും രിഫാഈ സഖാഫി അല്‍ അസ്ഹരിയെയും ഷാള്‍ അണിയിച്ച് സി. അബ്ദുള്ള മുസ്ലിയാര്‍ ആദരിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved