Latest News :
Home » , » മണല്‍ കടത്ത്; 2017ല്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത് 1297 കേസുകള്‍

മണല്‍ കടത്ത്; 2017ല്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത് 1297 കേസുകള്‍

Written By Muhimmath News on Monday, 8 January 2018 | 17:46


കാസര്‍കോട്: മണല്‍ കടത്തിനെതിരെ 2017ല്‍ കാസര്‍കോട് ജില്ലയിലെ പോലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തത് 1297 കേസുകള്‍. സര്‍വ്വകാല റെക്കോര്‍ഡാണിതെന്ന് പോലീസ് പറഞ്ഞു. 2016ല്‍ 700ഉം 2015ല്‍ 435ഉം 2014ല്‍ 647ഉം, 2013ല്‍ 719 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. മണല്‍ മാഫിയക്കെതിരെ പോലീസ് നടപടി കര്‍ശനമാക്കിയതോടെയാണ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കാനിടയായത്. മണല്‍ മാഫിയയെ തുരത്താന്‍ കര്‍ശന നടപടിയുമായി മുന്നോട്ട് പോകുമെന്ന് പോലീസ് പറഞ്ഞു.

സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും മറ്റ് ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ട് പോലീസിലും കോടതിയിലും ഹാജരാകാതെ മുങ്ങി നടക്കുന്നവര്‍ക്കെതിരെയുള്ള നടപടി ശക്തമാക്കിയതിന്റെ ഫലമായി 2017 വര്‍ഷകത്തില്‍ 604 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. ഇതില്‍ ഡല്‍ഹി, ഹൈദരബാദ്, മംഗളൂരു, ബംഗളൂരു, ചെന്നൈ, കൊച്ചി എന്നീ വിമാനത്താവളങ്ങളില്‍ വെച്ച് അറസ്റ്റിലായവരും ഉള്‍പെടും. 2016 ല്‍ 591ഉം 2015ല്‍ 620, 2014ല്‍ 546 പിടികിട്ടാപ്പുള്ളികളെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

മയക്കു മരുന്ന് മാഫിയക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കിയതിന്റെ ഭാഗമായി ജില്ലയില്‍ 2017ല്‍ 50 കേസുകള്‍ രജിസ്റ്റര്‍ ചെയിതതായും 59 പ്രതികളെ അറസ്റ്റ് ചെയ്തു 115കിലോഗ്രാം കഞ്ചാവ് പിടികൂടിയതായും പോലീസ് അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved