Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page



കാഞ്ഞങ്ങാട്: യാത്രക്കാര്‍ക്കൊപ്പം യാത്ര അയക്കാനും സ്വീകരിക്കാനും എത്തുന്ന സന്ദര്‍ശകര്‍ക്ക് മംഗ്‌ളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കടുത്ത പീഢനം.

75 രൂപയുടെ പ്രവേശന പാസ് എടുത്ത് വിമാനത്താവളത്തിനകത്തേക്ക് കടക്കുന്നവര്‍ക്ക് ഉണ്ടായിരുന്ന സൗകര്യങ്ങളാണ് ഈയിടെയായി വെട്ടിച്ചുരുക്കിയത്. നേരത്തെ യാത്ര അയക്കാന്‍ പോകുന്നവര്‍ക്കുണ്ടായിരുന്ന സ്ഥല സൗകര്യം പരിമിതപ്പെടുത്തിയതിന് പുറമെ സന്ദര്‍ശകര്‍ക്ക് ശൗചാലയം ഉപയോഗിക്കാനുള്ള അവസരവും നിഷേധിച്ചിരിക്കുകയാണ്.


സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം എത്തുന്നവര്‍ ഒരാള്‍ക്ക് 75 രൂപ നല്‍കി സന്ദര്‍ശകര്‍ക്ക് കാത്തിരിക്കാനുള്ള സ്ഥലത്തേക്ക് കടന്നാല്‍ മൂന്ന് മണിക്കൂര്‍ വരെ അവിടെ തങ്ങാന്‍ അനുമതിയുണ്ട്. എന്നാല്‍ അതിനകത്തെ ശൗചാലയം ഉപയോഗിക്കാന്‍ സന്ദര്‍ശകര്‍ക്ക് കഴിയില്ല. നേരത്തെ അതിനുള്ള സൗകര്യമുണ്ടായിരുന്നതാണ് ഇപ്പോള്‍ നിഷേധിച്ചത്. 


ശൗചാലയത്തില്‍ പോകേണ്ടി വന്നാല്‍ പുറത്തേക്ക് വന്ന് അവിടെ പൊതുവെയുള്ള ശൗചാലയമാണ് ഉപയോഗിക്കേണ്ടത്. ഇതിന് പ്രത്യേകം കാശ് കൊടുക്കണമെന്ന് മാത്രമല്ല വീണ്ടും അകത്ത് കടക്കണമെങ്കില്‍ ഒരിക്കല്‍ കൂടി 75 രൂപ നല്‍കി പ്രവേശന പാസ് എടുക്കണം.


മൂന്ന് മണിക്കൂര്‍ വിമാനത്താവളത്തില്‍ തങ്ങാനുള്ള പാസ് എടുത്ത് അകത്ത് കയറിയവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യങ്ങള്‍ നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഇന്ത്യയില്‍ മറ്റേതൊരു വിമാനത്താവളത്തിലും സന്ദര്‍ശകര്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ നിഷേധിക്കുകയോ പരിമിതപ്പെടുത്തുകയോചെയ്തിട്ടില്ല.  
മംഗ്‌ളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാത്രമാണ് യാത്ര അയക്കാന്‍ എത്തുന്ന സന്ദര്‍ശകര്‍ പീഢിപ്പിക്കപ്പെടുന്നത്.


മംഗ്‌ളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്ര അയക്കാനും സ്വീകരിക്കാനെത്തുന്നവര്‍ക്ക് നേരത്തെ ഉണ്ടായിരുന്ന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് കാഞ്ഞങ്ങാട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിക്കും എയര്‍പോര്‍ട്ട് അതോറി ഓഫ് ഇന്ത്യയ്ക്കും അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. ദക്ഷിണ കന്നഡ എംപി നളിന്‍കുമാര്‍ കട്ടീല്‍, കാസര്‍കോട് എംപി പി.കരുണാകരന്‍ എന്നിവരോടും വിഷയത്തില്‍ ഇടപെടാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Leave A Reply