Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page



മംഗളൂരു: സംഘപരിവാര്‍ പ്രവര്‍ത്തകന്റെ കൊലയെ തുടര്‍ന്ന് മംഗളൂരുവില്‍ ഉടലെടുത്ത സംഘര്‍ഷത്തിന് അയവുവന്നില്ല. കഴിഞ്ഞ ദിവസം രാത്രി വെട്ടേറ്റ്ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ആള്‍ കൂടി മരണപ്പെട്ടു. മംഗളൂരു കൊട്ടാര ചൗക്കിയിലെ ബഷീര്‍ (47) ആണ് മരിച്ചത്.

ഞാറാഴ്ച രാവിലെയാണ് മരണം. കാസര്‍കോട് സ്വദേശികളടക്കമുള്ള നാലംഗസംഘമാണ് പ്രതികള്‍. ബഷീറിന് വെട്ടേറ്റ സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തിരുന്ന പോലീസ് സംഘപരിവാര്‍ പ്രവര്‍ത്തകരായ ഉപ്പള ചെറുഗോളി സ്വദേശി ശ്രീജിത്ത് പി.കെ എന്ന ശ്രീജു (25 ), മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശി സന്ദേശ് കൊട്ടിയാന്‍ ( 22 ), മംഗളൂരു പാടി സ്വദേശികളും സഹോദരങ്ങളുമായ കിഷന്‍ പൂജാരി (22 ), ധനൂഷ് പൂജാരി (21 ) എന്നിവരെ അറസ്റ്റുചെയ്തിരുന്നു. ബഷീര്‍ മരിച്ചതോടെ പ്രതികള്‍ക്കതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു.


കൊട്ടാര ചൗക്കിയില്‍ വെച്ചാണ് സംഘം ബഷീറിനെ വെട്ടിപ്പരുക്കേല്‍പിച്ചത്. കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്നു ബഷീര്‍. സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ മംഗളൂരുവില്‍ പോലീസ് പിക്കറ്റ് തുടരുന്നുണ്ട്.
Leave A Reply