Latest News :
...
Home » , , » ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തി; പ്രതികളെ വെടിവെച്ചു കീഴ്‌പ്പെടുത്തി

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തി; പ്രതികളെ വെടിവെച്ചു കീഴ്‌പ്പെടുത്തി

Written By Muhimmath News on Thursday, 4 January 2018 | 11:07
























മംഗളൂരു: കാറിലെത്തിയ സംഘം യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. പ്രതികളെ പോലീസ് പിന്തുടര്‍ന്ന് വെടിവെച്ച് പിടികൂടി. മംഗളൂരു കാട്ടിപ്പള്ളയിലെ ദീപക് എന്ന ദീപു ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. കാറിലെത്തിയ നാലംഗ സംഘം ദീപകിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കാറില്‍ രക്ഷപ്പെടുകയായിരുന്നു.

വിവരമറിഞ്ഞ് സുറത്കല്‍ പോലീസ് സ്ഥലത്തെത്തുകയും പ്രതികള്‍ സഞ്ചരിച്ച കാര്‍ ചെയ്‌സ് ചെയ്ത് വെടിവെച്ച് കാര്‍ നിര്‍ത്തിച്ച് നാലു പേരെയും നാടകീയമായി പിടികൂടുകയുമായിരുന്നു. മൂഡുബിദ്രിയില്‍ വെച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്. സിം കാര്‍ഡ് വിതരണം ചെയ്യുന്ന ജോലിയാണ് ദീപകിന്. ബൈക്കില്‍ പോകുന്നതിനിടെയാണ് കാറിലെത്തിയ സംഘം ദീപകിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved