Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Pageകുന്ദമംഗലം: ചെറുപ്രായത്തില്‍ അനാഥരായ ഫിദ ഫാത്തിമക്കും സഹോദരന്‍ മുഹമ്മദ് ഫാരിസിനും ഇനി പുതിയ വീട്ടില്‍ അന്തിയുറങ്ങാം. മര്‍കസ് തൊഴില്‍ ദാന പദ്ധതിക്ക് കീഴില്‍ യു എ ഇ യിലെ ഏറ്റവും പ്രബലമായ പെട്രോളിയം കമ്പനി അഡ്‌നോകില്‍ ജോലി ചെയ്യുന്ന വരുടെ കൂട്ടയ്മയായ മര്‍കസ് അഡ്‌നോക് കോര്‍ഡിനേഷന്‍ കമ്മറ്റി (മാക്) ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച  ഭവന പദ്ധതിയാണ് ഈ അനാഥ കുടുംബത്തിന് തുണയായത്. 

കേരളത്തിലെ വ്യത്യസ്ത ജില്ലകളില്‍ നിന്നായി ഇരുപത് പേര്‍ക്കാണ് പദ്ധതിയുടെ ഭാഗമായി വീടൊരുങ്ങുന്നത്. 'സകനു നിഹ്മ ' എന്ന പേരിലുള്ള ഭവന പദ്ധതിയിലെ ഒന്നാം ഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച അഞ്ച്  വീടുകളുടെ താക്കോല്‍ ദാനം മര്‍ക്കസ് റൂബി ജൂബിലി സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ഈ മാസം ആറിന് നടക്കും. 

മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം നാലിന് നടക്കുന്ന സൗഹാര്‍ദ്ദ സമ്മേളനത്തില്‍ മത, സാമൂഹ്യ ,സാംസ്‌കാരിക, ഭരണ രംഗത്തെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സിക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ വീടിന്റെ താക്കോല്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറും.

 അഡ്‌നോക്കില്‍ ജോലി ചെയ്യവെ മരണപെട്ട പേരാമ്പ്രയിലെ റാഷിദിന്റെ  നിരാലംബരായ മാതാ പിതാക്കള്‍ക്കുള്ള ഭവനം പേരാമ്പ്രയിലും, ഇരുപത്തഞ്ച് വര്‍ഷത്തിലധികം മര്‍കസ് കാന്റീനില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ കരീമിനുള്ള  വീട് അരീക്കോട്  ഊര്‍ങ്ങാട്ടിരിയിലും വിധവയും, രണ്ട്  പെണ്‍കുട്ടികളുടെ മാതാവുമായ തട്ടാര്‍കാടന്‍ ലൈല ക്കുള്ള വീട്  വയനാട് ബത്തേരിയിലും
വിധവയായ ഹാജറക്ക് വയനാട് ബാണാസുരയിലും , വളരെ ചെറുപ്പത്തില്‍  തന്നെ  അനാഥകളായ കിനാലൂരിലെ പന്ത്രണ്ട് കാരി ഫിദ ഫാത്തിമക്കും, സഹോദരനായ പത്ത് വയസുകാരന്‍ മുഹമ്മദ്  ഫാരിസും വിധവയായ മാതാവും അടങ്ങുന്ന കുടുംബത്തിന് വേണ്ടിയുള്ള വീട് കിനാലൂര്‍ കന്നാടിപൊയിലിലുമാണ് നിര്‍മ്മിച്ചത്. നാല് സെന്റില്‍ ഏകദേശം ഏഴ് ലക്ഷത്തിലേറെ രൂപ ചിലവഴിച്ചാണ് വീടുകള്‍ നിര്‍മ്മിച്ചത്.

1996 മുതല്‍ മര്‍കസ് മുഖേനെ അഡ്‌നോക്കില്‍ ഇതേവരെയായി അയ്യായിരത്തോളം  ഉദ്യോഗാര്‍ത്ഥികള്‍ ജോലി ചെയ്യുന്നുണ്ട്. അബുദാബി, ഷാര്‍ജ, അല്‍ ഹൈന്‍, വെസ്റ്റേണ്‍ റിജിയണ്‍, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമ, തുടങ്ങിയ വിവിധ ഭാഗങ്ങളിലെ മെയിന്‍ ഓഫീസുകളിലും, പെട്രോള്‍  സ്റ്റേഷനിലുമായി പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നുണ്ട്. സി ഇ ഒ ഓഫീസുകളില്‍ പ്രമുഖ സ്ഥാനങ്ങളില്‍ വരെ ജോലി ചെയ്യുന്നവരും ഈ കൂട്ടത്തിലുണ്ട്.പലരുടെയും  സേവനങ്ങള്‍ കമ്പനി അധികൃതരുടെയും, വിദേശികളുടെയും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്  .

22 വര്‍ഷമായി   ജോലിയില്‍ പ്രവര്‍ത്തിച്ചു വരുന്നവരുടെ.കൂട്ടായ്മയായ മാകിന്റെ നേത്യത്വത്തില്‍ ഇന്‍ഡോ അറബ് ബന്ധങ്ങള്‍ പരിപോഷിപ്പിക്കുന്നതിന് ഏറെ പരിശ്രമിച്ച മര്‍ക്കസ് ജനറല്‍  സെക്രട്ടറി  കാന്തപുരത്തിന് ഇന്‍ഡോ അറബ് അവാര്‍ഡായി പത്ത് ലക്ഷം നല്‍കിയിരുന്നു. 

മാറാവ്യാധികള്‍ ബാധിച്ച്  ജോലി ഉപേക്ഷിച്ച് ഇടക്ക്  നാട്ടിലേക്ക് തിരിച്ച് പോ രാന്‍ നിര്‍ബന്ധിതരായ പ്രവാസി സുഹൃത്തുക്കള്‍ക്ക് വിവിധ ഘട്ടത്തില്‍ സംഘടന സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.നിരവധി നിര്‍ദ്ധന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായം, രോഗികള്‍ക്ക് ചികില്‍സാ സഹായം, ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായവും കമ്മറ്റി നല്‍കുന്നുണ്ട് .

ഹാരിസ് മാസ്റ്റര്‍ കോഴിക്കോട്, ( പ്രസിഡണ്ട്) പി.കെ മുഹമ്മദ് മാസ്റ്റര്‍ കുന്ദമംഗലം (ജനറല്‍ സിക്രട്ടറി) നജ്മുദ്ധീന്‍ സഖാഫി വര്‍ക്കല (ഫിനാന്‍സ് സിക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ്  പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 

Leave A Reply