Latest News :
Home » , » അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസും മര്‍കസ് റൂബി ജൂബിലി പ്രചരണ പ്രഭാഷണവും സംഘടിപ്പിച്ചു.

അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസും മര്‍കസ് റൂബി ജൂബിലി പ്രചരണ പ്രഭാഷണവും സംഘടിപ്പിച്ചു.

Written By Muhimmath News on Thursday, 4 January 2018 | 17:58




മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമനില്‍ മാസാന്ത അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസും മര്‍കസ് റൂബി ജൂബിലി പ്രചരണ പ്രഭാഷണവും സംഘടിപ്പിച്ചു. വൈകുന്നേരം 5 മണിക്ക് നടന്ന മഹ്‌ളറത്തുല്‍ ബദ്‌രിയ്യയ്ക്ക് അബ്ദുല്‍ സലാം സഅദി, സയ്യിദ് ബദ്‌റുദ്ധീന്‍, ഹാഷിര്‍ അബ്ബാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മഗ്‌രിബിന് ശേഷം സിദ്ധീഖ് സഖാഫി ബായാര്‍ മര്‍ക്കസ് റൂബി ജൂബിലി പ്രചരണ പ്രഭാഷണം നടത്തി. അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസിന്‍ ഹാജി എന്‍.എം ഉസ്മാന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി.

ഹക്കീം സഖാഫി, സ്വാലിഹ് ജൗഹരി, അബ്ദുള്ള മുസ്ലിയാര്‍, ഔഫ് ഹാജി, അബൂബക്കര്‍ ഹാജി, തസ്ലീം കുന്നില്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. സഈദ് സഅദി സ്വാഗതവും അബ്ദുല്‍ റസ്സാഖ് സഖാഫി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved