Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , , » കേരളത്തിലെ മുസ്ലിംകൾ രാജ്യത്തിന് മാതൃക: ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സയ്യിദ് ഖൈറുൽ ഹസൻ

കേരളത്തിലെ മുസ്ലിംകൾ രാജ്യത്തിന് മാതൃക: ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സയ്യിദ് ഖൈറുൽ ഹസൻ

Written By Muhimmath News on Tuesday, 2 January 2018 | 10:26
























കുന്ദമംഗലം: കേരളത്തിലെ മുസ്ലിംകളുടെ വിദ്യാഭ്യാസ ശാക്തീകരണ സംരംഭങ്ങൾ രാജ്യത്തിന് മാതൃകയാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സയ്യിദ് ഖൈറുൽ ഹസൻ അഭിപ്രായപ്പെട്ടു. മർകസിൽ സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമമായ ബാക് ടു മർകസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സമാധാനവും ശാന്തിയുമാണ് ഇസ്ലാം മതം വിഭാവനം ചെയ്യുന്നത്. മർകസ് പോലുള്ള സ്ഥാപനങ്ങൾ ഇസ്ലാമിന്റെയഥാർത്ഥമായ മൂല്യങ്ങളിലൂടെ സമൂഹത്തെ നയിക്കുന്ന ദൗത്യമാണ് നിർവ്വഹിക്കുന്നത്. 

മുസ്ലിംകളെക്കുറിച്ച് ഭീകരവാദികൾ എന്ന പ്രതിഛായ രൂപപ്പെടുത്തുന്നതിൽ അമേരിക്കയ്ക്കും ഇസ്രയേലിനും പ്രത്യേക താൽപര്യങ്ങളുണ്ട്. ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി പ്രഖ്യാപിച്ചതിലൂടെ ഇസ്ലാമിക വിശ്വാസത്തെ വ്രണപ്പെടുത്താനും മധ്യേഷ്യയിൽ സംഘർഷം രൂക്ഷമാക്കാനുമാണ് അമേരിക്കയും ഇസ്രയേലും ശ്രമിക്കുന്നത്. ഇന്ത്യയുടെ നിലപാട് ഫലസ്തീനും നീതിക്കുമൊപ്പമാണ്.
ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി നിരവധി സ്‌കീമുകളാണ് ഗവൺമെന്റ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

മർകസ് ചാൻസിലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. മർകസ് അലുംനി ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ ജീലാനി അധ്യക്ഷത വഹിച്ചു. അലുംനി പുറത്തിറക്കിയ സപ്ലിമെന്റ് സി.മുഹമ്മദ് ഫൈസി പ്രകാശനം ചെയ്തു.

ദേശീയ മനോരിറ്റി കമ്മീഷൻ അംഗം അഡ്വ നൗഷാദ്, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ, ഡോ.അബ്ബാസ് പനക്കൽ, ഡോ.അബൂബക്കർ പത്തംകുളം, സി.കെ മുഹമ്മദ് ഇരിങ്ങണ്ണൂർ, ഫൈസൽ കൽപ്പക, സലാം കോളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. അബ്ദുറഹ്മാൻ എടക്കുനി സ്വാഗതവും സ്വാദിഖ് കൽപള്ളി നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved