Latest News :
അറഫ സംഗമത്തിന് പരിസമാപ്തി; ഹാജിമാര്‍ മുസ്ദലിഫയില്‍
Home » , , » അബ്ദുല്‍ ഗഫൂര്‍ അസ്ഹരിക്ക് ഡോക്ടറേറ്റ് ലഭിച്ചു

അബ്ദുല്‍ ഗഫൂര്‍ അസ്ഹരിക്ക് ഡോക്ടറേറ്റ് ലഭിച്ചു

Written By Muhimmath News on Tuesday, 30 January 2018 | 10:51

കോഴിക്കോട്: മര്‍കസ് കുല്ലിയ്യ കോളേജ് അസിസ്റ്റന്റ് പ്രഫസര്‍ അബ്ദുല്‍ ഗഫൂര്‍ അസ്ഹരിക്ക് ഹൈദരാബാദ് നിസാമിയ്യ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്ച്.ഡി ലഭിച്ചു.'നവ സാമ്പത്തിക വിഷയങ്ങളും ശാഫിഈ കര്‍മ്മശാസ്ത്രവും' എന്ന വിഷയത്തില്‍ ആയിരുന്നു ഗവേഷണം.

 മര്‍കസില്‍ നിന്ന് സഖാഫിയായ ശേഷം ഈജിപ്തിലെ അല്‍ അസ്ഹറില്‍ നിന്ന് ബിരുദം നേടിയ ഇദ്ദേഹം ഈജിപ്തില്‍ കൈറോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭാഷാ വികസന കോഴ്‌സും അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് ഭാഷാ പരിശീലന കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

കോഴിക്കോട് പാറക്കടവ് മുടവന്തേരി ഇബ്‌റാഹീം ഹാജിയുടെയും പാത്തൂട്ടിയുടെയും മകനാണ്. മലയാളത്തിലും അറബിയിലുമായി  നാല് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved