Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , , , , » ജനുവരി 26 ഇന്ത്യന്‍ റിപ്പബ്ലിക് ദിനം: രാഷ്ട്രത്തോട് പറഞ്ഞും പാടിയും മഴവില്‍ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍

ജനുവരി 26 ഇന്ത്യന്‍ റിപ്പബ്ലിക് ദിനം: രാഷ്ട്രത്തോട് പറഞ്ഞും പാടിയും മഴവില്‍ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍

Written By Muhimmath News on Friday, 26 January 2018 | 18:20



കാസര്‍കോട്: ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനമായ ജനുവരി 26 എസ് എസ് എഫ് സംഘടിപ്പിക്കുന്ന മഴവില്‍ വിദ്യാര്‍ത്ഥി കൂടായ്മകള്‍ ശ്രദ്ധേയമായി. ജില്ലയിലെ 388 കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രത്തോട് പറയാനുള്ളത് എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച പരിപാടികല്‍ വിദ്യാര്‍ത്ഥികള്‍ രാജ്യ നന്മ പ്രസംഗവും ദേശ ഭക്തി ഗാനവും മുദ്രാവാക്യവുമായി

രാജ്യത്തിന്റെ തനിമയും പാരമ്പര്യവും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ ഫാസിസത്തിനെതിരെയുള്ള പറച്ചിലും പാടലുമായി.

രാജ്യത്തിന്റെ ഭരണഘടനാ എല്ലാവര്‍ക്കും നല്‍കുന്ന അവകാശങ്ങളെ സംരക്ഷിക്കുവാനും പൈതൃകം കാത്തു സൂക്ഷിക്കുവാനുമുള്ള പ്രഖ്യാപനവും പ്രതിജ്ഞയുമായി വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍.

ജില്ലാ ഉദ്ഘാടനം പട്‌ളയില്‍ നടന്നു. വിവിത കേന്ദ്രങ്ങളില്‍ യൂണിറ്റ് സെക്ടര്‍ വിബ്ജിയോര്‍ അംഗങ്ങള്‍ നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved