ആദൂര്‍: ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 22കാരിയെ കാണാതായതായി പരാതി. സംഭവത്തില്‍ ആദൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കാനത്തൂര്‍ കൊറത്തിക്കുണ്ടിലെ ബാബുവിന്റെ മകള്‍ സുപ്രിയയെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ കാസര്‍കോട്ടെ ആശുപത്രിയിലേക്കെന്ന് പറഞ്ഞ് പോയതായിരുന്നു. എന്നാല്‍ ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അതേസമയം പ്രദേശത്തെ മറ്റൊരു യുവാവിനെയും കാണാതായതായി വിവരമുണ്ട്.