Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
മൊഗ്രാല്‍: ശതാബ്ദി ആഘോഷത്തിന്റെയും, പുതുവത്സരത്തിന്റെയും നിറവില്‍ മൊഗ്രാല്‍ ഗ്രാമം ഫുട്‌ബോള്‍ ലഹരിയില്‍. ഇന്ന് രാത്രി തുടക്കം കുറിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന്റെ വിളംബരം അറിയിച്ച് പെര്‍വാഡ് മുതല്‍ മൊഗ്രാല്‍ വരെ സംഘടിപ്പിച്ച വിളംബര ജാഥ ആവേശമായി. ആയിരത്തോളം വരുന്ന ഫുട്‌ബോള്‍ പ്രേമികളും, താരങ്ങളും, നാട്ടുകാരും, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ജാഥയില്‍ അണിചേര്‍ന്നു. 

            വര്‍ണ്ണവിസ്മയമൊരുക്കി 8 ടീമുകളുടെ കളിക്കാരും അവരോടൊപ്പമുള്ള ആരാധകരും ജേഴ്‌സി അണിഞ്ഞാണ് ജാഥയില്‍ പങ്കെടുത്തത്. ഉത്സവാന്തരീക്ഷത്തോടെയാണ് നാട്ടുകാര്‍ സൂപ്പര്‍ കപ്പ് 2018 നെ വരവേല്‍ക്കുന്നത്. വിളംബര ജാഥ പെര്‍വാഡ് വെച്ചു വ്യവസായ പ്രമുഖനും നാങ്കി മാസ്റ്റര്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനുമായ എന്‍. എ മുഹമ്മദലി ഫ്‌ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം നിര്‍വഹിച്ചു. 

മൊഗ്രാല്‍ ഫുട്‌ബോളിന്റെ ആചാര്യന്‍ കുത്തിരിപ്പ് മുഹമ്മദ്, ക്ലബ് പ്രസിഡന്റ് അന്‍വര്‍ അഹമ്മദ്.  എസ്, ഭാരവാഹികളായ ആസിഫ് ഇക്ബാല്‍, റിയാസ് മൊഗ്രാല്‍, കെ. പി മുഹമ്മദ്, സൈഫുദ്ധീന്‍, ഷരീഫ് ഗല്ലി, ടി. എം ഷുഹൈബ്, എച്ച്. എ ഖാലിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

ചൊവ്വാഴ്ച രാത്രി 7 മണിക്ക്  ആരംഭിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ഉദ്ഘാടന മത്സരത്തില്‍ ഗല്ലി ഇന്ത്യന്‍സ്, ടി. വി. എസ് ജൂപ്പിറ്റര്‍ എഫ്. സി മാരക്കാനയെ നേരിടും. ദിവസേന 5 മത്സരങ്ങള്‍ അരങ്ങേറും. 7ാം തീയതിയാണ് ഫൈനല്‍. ഉദ്ഘാടനച്ചടങ്ങില്‍ സാമൂഹ്യ സാംസ്‌കാരിക കായിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുക്കും. 
Leave A Reply