Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page


മൊഗ്രാല്‍: പ്രഭാകരന്‍ കമ്മീഷന്റെ നിര്‍ദേശ പ്രകാരം കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 2017 ല്‍ അരക്കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച മൊഗ്രാല്‍ ഗവഃ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം 2018 ജനുവരി 8 നു തിങ്കളാഴ്ച നടക്കും.

രാവിലെ 10 മണിക്ക് മഞ്ചേശ്വരം എം. എല്‍. എ പി. ബി അബ്ദുല്‍ റസാഖ് ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി ബഷീര്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ജീവന്‍ ബാബു ഐ. എ. എസ് മുഖ്യാതിഥിയായിരിക്കും. ഹെഡ്മാസ്റ്റര്‍ ഭാര്‍ഗവന്‍ വി. വി റിപ്പോര്‍ട്ട് അവതരിപ്പിക്കും.

കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുണ്ടാരികാക്ഷ, ബ്ലോക്ക് മെമ്പര്‍ എം. എന്‍ ജനാര്‍ദ്ദന, ഗ്രാമപഞ്ചായത്ത് അംഗം ഖൈറുന്നിസ അബ്ദുല്‍ഖാദര്‍, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഗിരീഷ് ചോളയില്‍, ഡി. ഇ. ഒ ഇന്‍ചാര്‍ജ് നന്ദിലാല്‍ ഭട്ട്. പി, എസ്. എം. സി ചെയര്‍മാന്‍ അഷ്‌റഫ് പെര്‍വാഡ്, ഒ. എസ്. എ പ്രസിഡന്റ് ടി. കെ. അന്‍വര്‍, മദര്‍ പി. ടി. എ പ്രസിഡന്റ് താഹിറ, പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് മൊഗ്രാല്‍ ഹയര്‍ സെക്കന്ററി ബിജു. കെ, അക്കാഡമിക് ഇന്‍ചാര്‍ജ് വി. എച്ച്. എസ്. സി കൃഷ്ണന്‍ എം,ടി. എം ഷുഹൈബ്, റിയാസ് മൊഗ്രാല്‍, നാസിര്‍ മൊഗ്രാല്‍, പി. ടി. എ അംഗം എം. അബ്ദുല്ലക്കുഞ്ഞി മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പി. ടി

എ പ്രസിഡന്റ് എ. എം സിദ്ദീഖ് റഹ്മാന്‍ സ്വാഗതവും, സ്റ്റാഫ് സെക്രെട്ടറി പ്രമോദ് ആരില്‍ നന്ദിയും പറയും.
Leave A Reply