മൊഗ്രാല്‍: ഭിക്ഷാടനത്തിന്റെ പേരില്‍ കൊലയും പീഡനവും പിടിച്ച് പറിയും കുട്ടികളെ തട്ടികൊണ്ട് പോകലും സംസ്ഥാനത്ത് വര്‍ദ്ധിച്ച് വരുന്ന സഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവും ബോധവത്കരണവുമായി മൊഗ്രാല്‍ ഫ്രണ്ട്സ് ക്ലബ്ബ് രംഗത്ത്. മൊഗ്രാലിലെത്തുന്ന യാചക സംഘത്തെ നിരീക്ഷിക്കാനും യാചന എന്ന വ്യാജേന എത്തുന്ന സംഘത്തിന്റെ മാഫിയാ പ്രവര്‍ത്തനങ്ങള്‍ നാട്ടുകാരെ ബോധവത്കരിക്കുക എന്ന ലക്ഷ്യവുമായാണ് ഫ്രണ്ട്സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ വീട് വീടാന്തരം കയറി ലഘുലേഖകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. മൊഗ്രാലിനെ യാചകരില്ലാത്ത നാടാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്.
കൂട്ടമായി എത്തുന്ന നാടോടി സംഘങ്ങള്‍ വീട്ടുപകരണങ്ങള്‍, കമ്പിളികള്‍ തുടങ്ങിയവ വില്പനയ്ക്കെത്തുന്ന അന്യസംസ്ഥാനക്കാര്‍ തൊഴിലന്വേക്ഷിച്ച് നടക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനക്കാര്‍ ഇവരെയൊക്കെ നിരീക്ഷിക്കാനാണ് ലഘുലേഖയില്‍ നിര്‍ദ്ധേശം നല്‍കിയിരിക്കുന്നത്. ഇവരില്‍ പലരും ആണുങ്ങളില്ലാത്ത വീടുകളെയും ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടുകാരേയും നീരിക്ഷിച്ച് രാത്രികാലങ്ങളില്‍ മോഷണം ഉള്‍പ്പെടെയുള്ള മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായും ലഘുലേഖയില്‍ സൂചിപ്പിക്കുന്നു.
ലഘുലേഖ ഉറുദു അക്കാഡമി കണ്‍വീനര്‍ എം മാഹിന്‍ മാസ്റ്റര്‍ കുമ്പള ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍ ടി.എം ശുഹൈബിന് നല്കി പ്രകാശനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് കെ.വി അഷ്റഫ്, ടി.എ ജലാല്‍, എം എസ്, അബ്ദുല്ല, അസീസ്, സിദ്ധീഖ് പി എസ്, നവാസ് സി.ഡി, മുഹമ്മദ് കുഞ്ഞി, എം പി കാദര്‍, ആരിഫ്, എം. എസ് അഷ്റഫ്, ബഷീര്‍, ജംഷീര്‍, അഷ്റഫ് ഉളുവാര്‍, താജുദ്ധീന്‍, നൗഷാദ് എസ്.കെ, കാദര്‍, മുനവ്വര്‍, സത്താര്‍, മുസ്തഫ എന്നിവര്‍ സംബന്ധിച്ചു.