Latest News :
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി
Home » , , » മോട്ടോര്‍വാഹന നിയമഭേദഗതി: ശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്

മോട്ടോര്‍വാഹന നിയമഭേദഗതി: ശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്

Written By Muhimmath News on Thursday, 4 January 2018 | 12:18

തൃശൂര്‍: മോട്ടോര്‍ വാഹന നിയമഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് ശനിയാഴ്ച വാഹന പണിമുടക്ക്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പണിമുടക്കുകയെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. 

മോട്ടോര്‍വാഹന നിയമഭേഗദതി ബില്ല് നാളെ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് സമരമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.

ഓട്ടോറിക്ഷ, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍, ലോറി, സ്വകാര്യ ബസ് ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍, കെഎസ്ആര്‍ടിസി ബസുകള്‍, ഓട്ടോ മൊബൈല്‍ വര്‍ക്‌ഷോപ്പുകള്‍, സ്‌പെയര്‍പാര്‍ട്‌സ് വില്‍പ്പന സ്ഥാപനങ്ങള്‍ എന്നിവ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി അറിയിച്ചു.

മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ നിയമവിരുദ്ധമാണെന്നും ബില്ല് അവതരിപ്പിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും സംഘടന ആവശ്യപ്പെട്ടു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved