Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page

പുത്തിഗെ: പതിനാല് നൂറ്റാണ്ടു കാലമായി തുടര്‍ന്നുപോരുന്ന പ്രവാചക പ്രകീര്‍ത്തനങ്ങളെ അപകീര്‍ത്തപെടുത്തി വിശുദ്ധമത സംസ്‌കൃതിയെ തല്ലി തകര്‍ക്കാനുള്ള മത നവീനവാദികളുടെ കുല്‍സിത ശ്രമങ്ങളെ തിരിച്ചറിയാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് മുഹിമ്മാത്ത് ശരിഅത്ത് കോളജ് മുദരിസ് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ പറഞ്ഞു. മുഹിമ്മാത്ത് ദഅ്‌വ കോളജ് വിദ്യാര്‍ത്ഥി സംഘടനയായ അല്‍ഫസഹയുടെ കീഴില്‍ സംഘടിപ്പിച്ച ബുര്‍ദ വാര്‍ഷിക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകീര്‍ത്തന വിരോധികള്‍ മതത്തെ വികലമാക്കാനാണ് ശ്രമിക്കുന്നത്. എന്നിട്ടും പൂര്‍വ്വോപരി ശക്തിയായി സംഘടിപ്പിക്കപ്പെടുന്ന പ്രകീര്‍ത്തന സംഗമങ്ങള്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആനന്ദകരമാണ് -അദ്ധേഹം കൂട്ടിച്ചേര്‍ത്തു



മുസ്തഫ സഖാഫി പട്ടാമ്പി അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പാള്‍ അബൂബക്കര്‍ കാമില്‍ സഖാഫി വിദ്യാര്‍ഥി സംഘടനയുടെ ക്രിസ്റ്റല്‍ ജൂബിലി പ്രഖ്യാപനം നടത്തി. 



സയ്യിദ് ഇബ്രാഹിം ബാഫഖി തങ്ങള്‍ കൊയിലാണ്ടി, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഊരകം, അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദു സലാം അഹ്‌സനി, അബ്ബാസ് സഖാഫി മലപ്പുറം, ഇബ്രാഹിം സഖാഫി, ശരീഫ് സഖാഫി, ലത്വീഫ് സഖാഫി, സുലൈമാന്‍ ഇര്‍ഫാനി തുടങ്ങിയവര്‍ സംബന്ധിച്ചു.




Leave A Reply