Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , , » ഡല്‍ഹിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറെ വെടിവെച്ചു കൊന്ന ശേഷം വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി; ബൈക്കിലെത്തിയ രണ്ടംഗ സംഘം പിടിച്ചു കൊണ്ടു പോയത് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ

ഡല്‍ഹിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറെ വെടിവെച്ചു കൊന്ന ശേഷം വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി; ബൈക്കിലെത്തിയ രണ്ടംഗ സംഘം പിടിച്ചു കൊണ്ടു പോയത് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ

Written By Muhimmath News on Thursday, 25 January 2018 | 12:16
























ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പട്ടാപ്പകല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെയാണ് സ്‌കൂള്‍ വാനില്‍ നിന്നും ആക്രമികള്‍ എടുത്തു കൊണ്ടു പോയത്. ബൈക്കില്‍ വന്ന ആക്രമികള്‍ ഡ്രൈവറെ വെടിവെച്ചു കൊന്ന ശേഷമാണ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകുന്നത്.

വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ ഡല്‍ഹി ഷഹ്ദരയിലാണ് സംഭവം. കുട്ടികളെ കയറ്റി സ്‌കൂളിലേക്ക് പോവുകയായിരുന്ന വാന്‍ ഷഹ്ദരയിലെ ഐബിഎച്ച്എസ് ആശുപത്രിക്ക് സമീപത്ത് വെച്ച് ആയുധധാരികളായ രണ്ടംഗ സംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു. വണ്ടിയില്‍ നിന്നും കുട്ടിയെ കടത്തി കൊണ്ടു പോകാനുള്ള ശ്രമം തടഞ്ഞതിനാണ് ഡ്രൈവറെ ആക്രമികള്‍ വെടിവെച്ച് കൊന്നത്.

ശേഷം ഇവര്‍ കുട്ടിയുമായി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. കറുത്ത നിറത്തിലുള്ള ബൈക്ക് ആയിരുന്നു അക്രമിസംഘം ഉപയോഗിച്ചതെന്നും യുപി ഭാഗത്തേക്കാണ് ഇവര്‍ പോയതെന്നും ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു.

സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഷഹ്ദരയ്ക്ക് സമീപം സ്വകാര്യ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് തട്ടിക്കൊണ്ട് പോയത്. കുട്ടിയുടെ ബന്ധുക്കളോ പരിചയക്കാരോ ആവാം തട്ടിക്കൊണ്ടു പോവലിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

പണമോ മറ്റെന്തെങ്കിലും ആവശ്യങ്ങളോ ഉന്നയിച്ച് ബന്ധുക്കള്‍ക്ക് ഇതുവരെ അക്രമി സംഘത്തിന്റെ ഭാഗത്ത് നിന്നും ഫോണ്‍ സന്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved