Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page


കാസര്‍കോട്: കേരളാ നിയമസഭാ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ജനുവരി 5ന് രാവിലെ 10ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ 'അധികാര വികേന്ദ്രീകരണത്തിന്റെ കേരള പാഠങ്ങള്‍ ' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ജനപ്രതിനിധികളും, രാഷ്ട്രീയ, സാമൂഹ്യ, പൊതുപ്രവര്‍ത്തകരും ഇതിനെ പ്രയോജനപ്പെടുത്തണമെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അഭ്യര്‍ത്ഥിച്ചു.


സെമിനാര്‍ നിയമസഭാ ഡെപ്യൂട്ടീസ്പീക്കര്‍ വി.ശശി ഉദ്ഘാടനം ചെയ്യും. മുന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. അഹമ്മദ് കുട്ടി വിഷയാവതരണം നടത്തും.പ്രമുഖ വ്യക്തിത്വങ്ങള്‍ സംസാരിക്കും.

പരിപാടി വിജയിപിക്കുന്നതിന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൂടിയാലോചന യോഗം പരിപാടികളാവിഷ്‌കരിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ്മ ഇബ്രാഹിം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ.എ ജലീല്‍, ജി.സ്വപ്ന, മാലതി സുരേഷ്, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹിമാന്‍, എ.ഡി.എം. ദേവീദാസ്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.എ.ഷാഫി, ഡി.സി.സി ജനറല്‍സെക്രട്ടറി

കരുണ്‍ താപ്പ, വി.എം.മുനീര്‍, കെ.എം.അബ്ദുല്‍ റഹിമാന്‍, മുജീബ് കമ്പാര്‍, നൈമുന്നീസ, സമീറ മുജീബ്, മിസ്രിയ ഹമീദ്, കെ.അബ്ദുല്ല കുഞ്ഞി,അഷ്‌റഫ് ഇടനീര്‍, മനാഫ് നുള്ളിപ്പാടി, ശിവപ്രസാദ്, ബിജു ഉണ്ണിത്താന്‍, നാഷ്ണല്‍ അബ്ദുല്ല, കരിവെള്ളൂര്‍ വിജയന്‍, ഉബൈദുള്ള കടവത്ത്, കെ.ഖാലിദ്, ഹമീദ് ബെദിര, ഉസ്മാന്‍ അണങ്കൂര്‍, ഹഖിം അജ്മല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Leave A Reply