Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , » ഗാന്ധിജിയുടെ ഇന്ത്യയെ ഗോദ്‌സെയ്ക്ക് വിട്ടുകൊടുക്കില്ല; എന്‍.വൈ.എല്‍. സംസ്ഥാന ക്യാമ്പയിന്‍ ഉദ്ഘാടനം 30ന്

ഗാന്ധിജിയുടെ ഇന്ത്യയെ ഗോദ്‌സെയ്ക്ക് വിട്ടുകൊടുക്കില്ല; എന്‍.വൈ.എല്‍. സംസ്ഥാന ക്യാമ്പയിന്‍ ഉദ്ഘാടനം 30ന്

Written By Muhimmath News on Monday, 29 January 2018 | 21:01


കാസര്‍കോട്: നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന ഗാന്ധിജിയുടെ ഇന്ത്യയെ ഗോദ്‌സെയ്ക്ക് വിട്ടുകൊടുക്കില്ല എന്ന ശീര്‍ഷകത്തില്‍ സംസ്ഥാന കമ്മിറ്റി നടത്തപ്പെടുന്ന ക്യാമ്പയിനിന്റെ ഉദ്ഘാടനം കാസര്‍കോട് ദേരസിറ്റി ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 1 മണിക്ക് ഐ.എന്‍.എല്‍. സംസ്ഥാന പ്രസിഡന്റ് എസ്.എ. ഫക്രുദ്ദീന്‍ നിര്‍വ്വഹിക്കും.

എന്‍.വൈ.എല്‍. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെമീര്‍ പയ്യനങ്ങാടി ക്യാമ്പയിന്റെ ഭാഗമായി നടത്തപ്പെടുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഐ.എന്‍.എല്‍ - എന്‍.വൈ.എല്‍ വിവിധ യുവജന സംഘടനാ നേതാക്കള്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍, സാംസ്‌കാരിക നായകര്‍ പങ്കെടുക്കും.

എന്‍.വൈ.എല്‍. ജില്ലാ പ്രസിഡന്റ് ഷെയ്ഖ് ഹനീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ എന്‍.വൈ.എല്‍. സംസ്ഥാന ട്രഷറര്‍ റഹിം ബെണ്ടിച്ചാല്‍ ഉദ്ഘാടനം ചെയ്തു.

റാഷിദ് ബേക്കല്‍, അന്‍വര്‍ മാങ്ങാടന്‍, സിദ്ദീഖ് ചെങ്കള, ഇ.എല്‍. നാസര്‍ കുളിയങ്കാല്‍, അബൂബക്കര്‍ പൂച്ചക്കാട് പ്രസംഗിച്ചു. എന്‍.വൈ.എല്‍. ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി സുഹ്‌രി പടുപ്പ് സ്വാഗതവും ജില്ലാ ട്രഷറര്‍ പി.എച്ച്. ഹനീഫ് ഹദ്ദാദ് നഗര്‍ നന്ദിയും പറഞ്ഞു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved