Latest News :
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും പ്രമുഖ പണ്ഡിതനുമായ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി (ചിത്താരി ഉസ്താദ്) വഫാത്തായി
Home » , » ഭരണഘടനയെയും മതേതരത്വത്തേയും തകര്‍ക്കുന്നവര്‍ രാജ്യദ്രോഹികള്‍ :അഡ്വ: ഷമീര്‍ പയ്യനങ്ങാടി

ഭരണഘടനയെയും മതേതരത്വത്തേയും തകര്‍ക്കുന്നവര്‍ രാജ്യദ്രോഹികള്‍ :അഡ്വ: ഷമീര്‍ പയ്യനങ്ങാടി

Written By Muhimmath News on Wednesday, 31 January 2018 | 17:16


കാസര്‍കോട്: ഇന്ത്യന്‍ ഭരണഘടനയേയും മതേതരത്വത്തേയും തകര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണെന്നും അത്തരം ശക്തികളാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും ഇവര്‍ക്ക് ഭരണാധികാരികളായി ഇരിക്കാന്‍ അര്‍ഹത ഇല്ലെന്നും നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ഷമീര്‍ പയ്യനങ്ങാടി പ്രസ്താവിച്ചു. 


ഗാന്ധിജിയുടെ എഴുപതാം രക്തസാക്ഷി വാര്‍ഷിക ദിനമായ ജനുവരി 30ന് സംസ്ഥാന വ്യാപകമായി 'ഗാന്ധിജിയുടെ ഇന്ത്യയെ ഗോഡ്‌സെക്ക് വിട്ടു കൊടുക്കില്ല' എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി കാസര്‍കോട്ട് വെച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാഷണല്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ: ഷെയ്ക്ക് ഹനീഫ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി എം.സി. പ്രഭാകരന്‍, എന്‍.വൈ.എല്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാദില്‍ അമീന്‍, ട്രഷറര്‍ റഹീം ബെണ്ടിച്ചാല്‍, സെക്രട്ടറി ഷാനി ഷമീര്‍, പ്രവര്‍ത്തക സമിതിയംഗം എ.കെ. സിറാജ്, സി.എം.എ.ജലീല്‍, എന്‍.വൈ.എല്‍. ജില്ലാ നേതാക്കളായ ഹനീഫ് പി.എച്ച്., അന്‍വര്‍ മാങ്ങാടന്‍, റാഷിദ് ബേക്കല്‍, അബൂബക്കര്‍ പൂച്ചക്കാട്, ഇ.എല്‍. നാസര്‍ കൂളിയങ്കാല്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി സുഹ്രി പടുപ്പ് സ്വാഗതവും സിദ്ദീഖ് ചെങ്കള നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved