Latest News :
Home » , » കാസര്‍കോട്ടെ വ്യാപാരി നേതാവ് ഗോവയില്‍ മരണപ്പെട്ടു

കാസര്‍കോട്ടെ വ്യാപാരി നേതാവ് ഗോവയില്‍ മരണപ്പെട്ടു

Written By Muhimmath News on Saturday, 27 January 2018 | 11:47

കാസര്‍കോട്: വ്യാപാരി നേതാവായ കാസര്‍കോട് സ്വദേശി ഗോവയില്‍ മരണപ്പെട്ടു. ചെമ്മട്ടംവയല്‍ പൈരടുക്കത്തെ പ്രണവം അശോകന്‍ (50) ആണ് ഹൃദയ സ്തംഭന മൂലം ഗോവയില്‍ മരിച്ചത്. 

കോട്ടച്ചേരിയിലെ പ്രണവം സ്റ്റുഡിയോ ഉടമയാണ് അശോകന്‍. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ സെക്രട്ടറി, കാഞ്ഞങ്ങാട് യുണിറ്റ് വൈ. പ്രസിഡണ്ടുകൂടിയായ അശോകന്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണപ്പെട്ടത്.

വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ഗോവ, ഡല്‍ഹി യാത്രയ്ക്ക് പുറപ്പെട്ടതായിരുന്നു അശോകന്‍. ഇതിനിടെയാണ് ഗോവയില്‍ വെച്ച് ഹൃദയ സ്തംഭനം മൂലം മരണം സംഭവിച്ചത്. വ്യാഴാഴ്ച്ചയാണ് വ്യാപാരികള്‍ കുടുംബസമേതം യാത്ര പുറപ്പെട്ടത്. ഭാര്യ; മിനി, മക്കള്‍: അരുണ്‍ (എഞ്ചിനീയര്‍), അരവിന്ദ് (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: നാരായണി, കുഞ്ഞിരാമന്‍ (ജനതാദള്‍യു ജില്ലാ ട്രഷറര്‍), തമ്പായി. പരേതയായ നന്ദിനി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved