Latest News :
...
Home » , » വൃദ്ധന്‍ സ്‌കൂട്ടറിടിച്ചു മരിച്ചു

വൃദ്ധന്‍ സ്‌കൂട്ടറിടിച്ചു മരിച്ചു

Written By Muhimmath News on Wednesday, 10 January 2018 | 17:28




പയ്യന്നൂര്‍: തെയ്യം കാണാന്‍ പോകുന്നതിനിടയില്‍ സ്‌കൂട്ടറിടിച്ചു ഗുരുതരമായ പരിക്കുകളോടെ മംഗഌരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വൃദ്ധന്‍ മരിച്ചു. കാനാ രാമചന്ദ്രന്‍ (62) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം.

എടാട്ട്, കണ്ണങ്ങാട്ടേക്ക് തെയ്യം കാണാന്‍ പോകുന്നതിനിടയിലായിരുന്നു അപകടം. രാമചന്ദ്രനെ ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. സിസിടിവി ക്യാമറയില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ചാണ് അന്വേഷണം.


ഇ.പി.ശ്യാമളയാണ് രാമചന്ദ്രന്റെ ഭാര്യ. ഷീബ, സീന, സജിനി മക്കളും ദിനേശന്‍, രാജീവന്‍, രാജേഷ് മരുമക്കളും നാരായണി, കല്യാണി, സാവിത്രി സഹോദരങ്ങളുമാണ്. അപകടത്തില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved