Latest News :
...
Home » , , » നെല്ലിക്കുന്ന് സ്വദേശി ഗോവയില്‍ അന്തരിച്ചു

നെല്ലിക്കുന്ന് സ്വദേശി ഗോവയില്‍ അന്തരിച്ചു

Written By Muhimmath News on Saturday, 13 January 2018 | 18:03



കാസര്‍കോട്: നെല്ലിക്കുന്ന് സ്വദേശി ഗോവയിലെ ആസ്പത്രിയില്‍ അന്തരിച്ചു. മുംബൈയിലെ പഴയകാല വ്യാപാരി നെല്ലിക്കുന്ന് ലളിതകലാ സദനം റോഡിലെ എന്‍.എ ഹൗസില്‍ എന്‍.എ യൂസഫ് എന്ന ഹീറോ യൂസഫ് (78) ആണ് മരിച്ചത്.

ഗോവയില്‍ വ്യാപാരിയായ മകന്‍ സാദിഖിന്റെ വീട്ടില്‍ ഒരാഴ്ച മുമ്പ് എത്തിയതായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗോവയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

ഭാര്യമാര്‍: പരേതയായ ആയിഷ (മുംബൈ), മൈമൂന. മറ്റു മക്കള്‍: സാദാത്ത് (വ്യാപാരി, ഗോവ), സബ, അബൂബക്കര്‍. മരുമക്കള്‍: ദൈന, താഹിറ ഗോവ, യൂസഫ് പൂന
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved