Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , » ചെങ്ങന്നൂര്‍ എം എല്‍ എ കെ കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

ചെങ്ങന്നൂര്‍ എം എല്‍ എ കെ കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

Written By Muhimmath News on Sunday, 14 January 2018 | 10:50




തിരുവനന്തപുരം: ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായര്‍ (65) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.


വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ സജീവരാഷ്ട്രീയത്തിലെത്തിയയാളായിരുന്നു കെ.കെ രാമചന്ദ്രന്‍. ചെങ്ങന്നൂര്‍ സി.പി.എം ഏരിയാ സെക്രട്ടറിയായിരുന്നു. അഭിഭാഷകനായി പ്രവര്‍ത്തിച്ച ശേഷമാണ് സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. ചെങ്ങന്നൂര്‍ ആല ഭാസ്‌കരവിലാസത്തില്‍ കരുണാകരന്‍ നായരുടെയും ഭാരതിയമ്മയുടെയും മകനായി 1952 ഡിസംബര്‍ ഒന്നിനാണ് കെ.കെ രാമചന്ദ്രന്‍ നായര്‍ ജനിക്കുന്നത്.

എസ്.എഫ്.ഐയുടെ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ലോ കോളജ് പഠനകാലത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായും ലോകോളജ് യൂണിയന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved