Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , » വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Written By Muhimmath News on Friday, 19 January 2018 | 18:03


ബദിയടുക്ക: വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
മുളിയാര്‍, വണ്ണാച്ചടവിലെ കുമാരന്‍ (46) ആണ് മരിച്ചത്. ഇരു കാലുകള്‍ക്കും മന്തുരോഗം ബാധിച്ചതിനാല്‍ രണ്ടു വര്‍ഷമായി ജോലിക്കു പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇതില്‍ മനം നൊന്ത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാള്‍ വിഷം കഴിച്ചത്. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സക്കിടെ മംഗളുരുവിലെ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.


രാമന്‍- കാച്ചു ദമ്പതികളുടെ മകനാണ്. വിശാലാക്ഷിയാണ് ഭാര്യ. വിവേക്, വിജിന മക്കളും ബാലകൃഷ്ണന്‍, നാരായണി, സാവിത്രി സഹോദരങ്ങളുമാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved