Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page


ചെര്‍ക്കള: സുബ്ഹി നിസ്‌ക്കാരം കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്നതിനിടെ വ്യാപാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചെര്‍ക്കള ടൗണില്‍ മില്‍മ മൊത്ത വിതരണ ഏജന്റ് ചെര്‍ക്കള കെ.കെ.പുറത്തെ സി.കെ.മുഹമ്മദ് ഷാഫി (47)യാണ് മരിച്ചത്. ഇന്ന് രാവിലെ ആറോടെയാണ് സംഭവം. നിസ്‌ക്കാരം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയാണ് മരണം.

വര്‍ഷങ്ങളായി ചെര്‍ക്കള ടൗണില്‍ മില്‍മ മൊത്ത വിതരണ ഏജന്റായിരുന്നു. ചെര്‍ക്കള ടൗണിലെ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. വലിയ സൗഹൃദത്തിന്റെ ഉടമയാണ്.

പരേതരായ അബൂബക്കര്‍ -ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹ്‌റ. മക്കള്‍: മഹ്ഷുഫ (ഇമാം ശാഫി അക്കാദമി വിദ്യാര്‍ത്ഥിനി), മന്‍ ഷിഫ, മഷ്‌രിഫ (ഇരുവരും ചെര്‍ക്കള ഗവ.ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍) സഹോദരങ്ങള്‍: സുഹ്‌റ, ജമീല, അസീസ്, സക്കീന, താഹിറ, റംസീന. 


പരേതനോടുള്ള ആദരസൂചകമായി ചെര്‍ക്കള ടൗണില്‍ വൈകീട്ട വരെ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ചെര്‍ക്കള ജുമാ മസ്ജിദ് അങ്കണത്തില്‍ വൈകീട്ടോടെ ഖബറടക്കും
Leave A Reply