Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , , » അബുദാബിയില്‍ ചികിത്സയിലായിരുന്ന തളങ്കര സ്വദേശി മരണപ്പെട്ടു

അബുദാബിയില്‍ ചികിത്സയിലായിരുന്ന തളങ്കര സ്വദേശി മരണപ്പെട്ടു

Written By Muhimmath News on Thursday, 25 January 2018 | 11:47

കാസര്‍കോട്: താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ  തുടര്‍ന്ന് അബുദാബിയിലെ ഖലീഫ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന തളങ്കര സ്വദേശി മരണപ്പെട്ടു. തളങ്കര നുസ്രത്ത് നഗറിലെ പരേതനായ കൊപ്ര അബ്ബാസിന്റെ മകന്‍ നവാസാ(48)ണ് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മരണപ്പെട്ടത്.

 10 ദിവസം മുമ്പ് തലകറക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് നവാസിനെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബൂദാബി എന്‍ എം സി കമ്പനിയിലെ ഔട്ട്‌ഡോര്‍ സെയില്‍സ്മാനായിരുന്നു.

മാതാവ്: അസ്മ. ഭാര്യ: റാബിയ. മക്കള്‍; ഫാത്തിമ നസീറ, ആയിഷ നൈന. സഹോദരി: ഷൈല. മയ്യത്ത് നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved