Latest News :
Home » , » നടന്നു പോകുന്നതിനിടെ കാല്‍വഴുതി റോഡരികിലെ കുഴിയില്‍ വീണ് ലോറി ഡ്രൈവര്‍ മരിച്ചു

നടന്നു പോകുന്നതിനിടെ കാല്‍വഴുതി റോഡരികിലെ കുഴിയില്‍ വീണ് ലോറി ഡ്രൈവര്‍ മരിച്ചു

Written By Muhimmath News on Tuesday, 30 January 2018 | 17:28



പെര്‍ള: വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ കാല്‍വഴുതി റോഡരികിലെ കുഴിയിലേക്ക് വീണ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ലോറി ഡ്രൈവര്‍ മരിച്ചു. വാണി നഗര്‍ കുട്ടാജെയിലെ കൊറഗപ്പ മണിയാണി(55)യാണ് മരിച്ചത്. 27ന് രാത്രി എട്ടരയോടെ വാണി നഗറില്‍ നിന്ന് വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് കാല്‍ വഴുതി റോഡരികിലെ കുഴിയില്‍ വീണത്. പരിക്കേറ്റ കൊറഗപ്പയെ വിടഌിലെയും തുടര്‍ന്ന് സുള്ള്യയിലെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.


ഇന്നലെ രാത്രിയാണ് മരിച്ചത്. ബദിയടുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ഇന്ന് രാവിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: രാജേശ്വരി. മക്കള്‍: അവിനാഷ്, വിന്യാസ്. സഹോദരങ്ങള്‍: ഗോപാല, സുബ്ബ, അച്ചുത, കുഞ്ഞിരാമ, അമ്മാറു, തെയ്യമ്മ, കാവേരി, സീതമ്മ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved