Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , , » കണ്ണൂര്‍ സ്വദേശി ദമാമില്‍ നിര്യാതനായി

കണ്ണൂര്‍ സ്വദേശി ദമാമില്‍ നിര്യാതനായി

Written By Muhimmath News on Wednesday, 3 January 2018 | 11:28
























കണ്ണൂര്‍: പ്രമുഖ പ്രവാസിയായ കണ്ണൂര്‍ എടക്കാട് സ്വദേശി സി ഹാഷിം (56) അന്തരിച്ചു. ബുധനാഴ്ച രാവിലെ ആറ് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ദമാമിലായിരുന്നു അന്ത്യം.

35 വര്‍ഷത്തിലധികമായി സൗദിയില്‍ ജോലി ചെയ്യുന്ന ഹാഷിം കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി ട്രഷററാണ്. 25 വര്‍ഷം ദമാം കെ.എം.സി.സി. അധ്യക്ഷനായിരുന്നു. നാട്ടിലെ വിവിധ സംരംഭങ്ങളുടെ ചാലകശക്തിയായിരുന്നു. 

പരേതനായ മൂപ്പന്‍ മൊയ്തീന്‍കുട്ടിയുടെ മകനാണ്. ഭാര്യ: ഫിറോസ. മക്കള്‍: മര്‍വ, നൂറുല്‍ഹുദ, ഹിബ, അബ്ദുല്‍ ഹാദി.മരുമക്കള്‍: ഡോ: സിറാജ് (ആസ്‌ട്രേലിയ), മന്‍സൂര്‍, ലുഖ്മാന്‍ (യു.എ.ഇ). മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved