Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , , » ഉദുമയിലെ കാറപകടം; ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു

ഉദുമയിലെ കാറപകടം; ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു

Written By Muhimmath News on Tuesday, 16 January 2018 | 18:25



ഉദുമ: നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പിഞ്ചു കുഞ്ഞ് മരിച്ചു.


വെസ്റ്റ് എളേരി കുന്നുങ്കൈയിലെ ഇ.പി. ഫൈസല്‍-ആയിഷ ദമ്പതികളുടെ ഒരു വയസ്സുള്ള മകള്‍ ഷൈബയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ ഉദുമ റെയില്‍വെ ഗേറ്റിന് സമീപത്താണ് അപകടമുണ്ടായത്.

ഗള്‍ഫില്‍ നിന്നെത്തിയ ഫൈസലിനെ മംഗളൂരുവിലെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടി കുന്നുങ്കൈയിലെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാര്‍ അപകടത്തില്‍പെട്ടത്. അപകടത്തില്‍ ഫൈസലിനും ഭാര്യ ആയിഷ, ഫൈസലിന്റെ സഹോദരി റംല, റംലയുടെ മക്കളായ മുസമ്മില്‍, മുനവ്വിര്‍, ബന്ധു അജ്മല്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved