Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page

കുമ്പള: ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഓട്ടോ റിക്ഷ ബൈക്കിലിടിച്ച് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കുമ്പള ശാന്തിപ്പള്ളത്തെ ലക്ഷ്മണനാണ് (69) മരിച്ചത്. ഇക്കഴിഞ്ഞ ജനുവരി 15 ന് ശാന്തിപ്പള്ളയില്‍ വെച്ചാണ് അപകടമുണ്ടായത്. ലക്ഷ്മണയ്ക്ക് ശ്വസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മക്കളായ കിരണ്‍ (22), ഭരത്ാജ് (19), പ്രസാദ് (33) എന്നിവര്‍ ചേര്‍ന്ന് കുമ്പള സഹകരണാശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ലോറിയെ മറികടക്കാന്‍ ശ്രമിച്ച ബൈക്കുമായി ഓട്ടോറിക്ഷ കൂട്ടിയിടിക്കുകയായിരുന്നു.


ഇടിയുടെ ആഘാതത്തില്‍ ഓട്ടോ മറിയുകയും ലക്ഷ്മണയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചതായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. അപകടത്തില്‍ മക്കള്‍ക്കും ബൈക്ക് യാത്രക്കാരന്‍ ജയപ്രകാശനും (38) പരിക്കേറ്റിരുന്നു.

ശശികലയാണ് മരിച്ച ലക്ഷ്മണയുടെ ഭാര്യ. ഏകമകള്‍ സുമലത.
Leave A Reply