Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , » ഉല്ലാസയാത്ര പോയ ഗൃഹനാഥന്‍ യാത്രയ്ക്കിടെ തമിഴ്‌നാട്ടിലെ മധുരയില്‍ കുഴഞ്ഞു വീണു മരിച്ചു.

ഉല്ലാസയാത്ര പോയ ഗൃഹനാഥന്‍ യാത്രയ്ക്കിടെ തമിഴ്‌നാട്ടിലെ മധുരയില്‍ കുഴഞ്ഞു വീണു മരിച്ചു.

Written By Muhimmath News on Tuesday, 23 January 2018 | 17:09



നീലേശ്വരം: സമീപവാസികള്‍ക്കൊപ്പം കുടുംബസമേതം ഉല്ലാസയാത്ര പോയ ഗൃഹനാഥന്‍ യാത്രയ്ക്കിടെ തമിഴ്‌നാട്ടിലെ മധുരയില്‍ കുഴഞ്ഞു വീണു മരിച്ചു.

നീലേശ്വരം പൂവാലംകൈയിലെ എം.കെ.ചന്ദ്രന്‍ (62) ആണു മരിച്ചത്. പരേതനായ എം.കെ.ഗോവിന്ദന്‍ ആചാരിയുടെയും- മാധവി അമ്മയുടെയും മകനാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രിയദര്‍ശിനി സ്ത്രീപുരുഷ സ്വയം സഹായ സംഘം വൈസ് പ്രസിഡന്റും ആയിരുന്നു.

ഭാര്യമാര്‍: പി.ഓമന, കെ.സരോജിനി. മക്കള്‍: സുചിത്ര, സുജിത്ത്, സുനിത, സുധീഷ്. മരുമക്കള്‍: സുനില്‍ (ഗള്‍ഫ്), ശ്രീന പെരിയ. സഹോദരങ്ങള്‍: മോഹനന്‍, പത്മനാഭന്‍, വല്‍സല. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചു സംസ്‌കരിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved