Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , , » കാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്ന യുവതി മരിച്ചു; വിവരമറിഞ്ഞ പിതൃസഹോദരി കുഴഞ്ഞു വീണു മരിച്ചു.

കാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്ന യുവതി മരിച്ചു; വിവരമറിഞ്ഞ പിതൃസഹോദരി കുഴഞ്ഞു വീണു മരിച്ചു.

Written By Muhimmath News on Saturday, 27 January 2018 | 21:11


നീലേശ്വരം: കാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്ന യുവതി മരിച്ചു; വിവരമറിഞ്ഞ പിതൃസഹോദരി കുഴഞ്ഞു വീണു മരിച്ചു.

പുതുക്കൈ അങ്കണവാടിക്കു സമീപത്തെ പരേതനായ മൊട്ടക്കുന്നുമ്മല്‍ കൃഷ്ണന്റെയും ശാന്തയുടെയും മകള്‍ വി.വി.സീമ (36), പിതൃസഹോദരി വത്സല (60) എന്നിവരാണു മരിച്ചത്.

ഉദുമ സ്വദേശി അശോകനാണ് സീമയുടെ ഭര്‍ത്താവ്. മക്കള്‍: അഭിനവ്, അശ്വിന്‍. സഹോദരങ്ങള്‍: ശ്രീനിവാസന്‍, ശ്രീജിത്ത്. ജി.വേണുഗോപാലന്റെ ഭാര്യയാണ് വല്‍സല. മക്കള്‍: പ്രമോദ്.ജി.ഗോപാല്‍ (സിനിമാ സംവിധായകന്‍), പ്രശാന്ത്. മരുമകള്‍: അര്‍ച്ചന. സഹോദരങ്ങള്‍: കുഞ്ഞിപ്പെണ്ണ്, സുധാകരന്‍, പരേതരായ ശിവരാമന്‍, രാഘവന്‍, കൃഷ്ണന്‍, രഘു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved