Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , , » ബഹ്‌റൈനില്‍ വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു

ബഹ്‌റൈനില്‍ വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു

Written By Muhimmath News on Saturday, 6 January 2018 | 18:52




കാസര്‍കോട്: വീണു പരുക്കേറ്റ് ഏഴു മാസത്തോളമായി ബഹ്‌റൈനില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു. കാസര്‍കോട് തുരുത്തിയിലെ ഹാരിസ് (34) ആണ് മരിച്ചത്. ബഹ്‌റൈനിലെ ഒരു കുടിവെള്ള വിതരണ കമ്പനിയില്‍ ജോലിക്കാരനായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം.


ജോലിസ്ഥലത്തുവെച്ച് സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ് തലച്ചോറിന് ക്ഷതമേറ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. മയ്യത്ത് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.


തുരുത്തിയിലെ അബ്ദുല്‍ ഖാദര്‍-സാറ ദമ്പതികളുടെ മകനാണ്. ഭാര്യ: റംസീല. മകന്‍: ഷഹല്‍ അബ്ദുല്ല (ആറുമാസം). സഹോദരങ്ങള്‍: ഷാഹിദ്, സാബിത്ത്, ഷഫീഖ് (ദുബായ്), ശിഹാബ്, അഫീസ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved