വീടിന്റെ കോണ്‍ക്രീറ്റ് പൊളിക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് വീണ് തൊഴിലാളി മരിച്ചു
കുറ്റിക്കോല്‍: വീടിന്റെ കോണ്‍ക്രീറ്റ് പൊളിച്ചുമാറ്റുന്നതിനിടെ സ്ലാബ് തകര്‍ന്ന് വീണ് തൊഴിലാളി മരിച്ചു. കുറ്റിക്കോല്‍ ചാടകത്തെ ടി. മോഹന(38)നാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. കാവുങ്കാലിലെ ഒരു വീടിന്റെ കോണ്‍ക്രീറ്റ് പൊളിച്ചുമാറ്റുന്ന ജോലിക്കിടയിലാണ് അപകടം. വീടിന്റെ മുകളിലിരുന്ന് കോണ്‍ക്രീറ്റ് പൊട്ടിക്കുകയായിരുന്നു മോഹനന്. ഇതിനിടയില്‍ താഴെ വീണ മോഹനന്റെ മുകളിലേക്ക് പൊട്ടിയ സ്ലാബ് കഷ്ണം വീഴുകയായിരുന്നു.
വീഴ്ചയില്‍ തന്നെ ഗുരുതരമായി പരിക്കേറ്റ മോഹനനെ കൂടെയുള്ളവര്‍ ഉടന്‍ കാസര്‍കോട്ടെ ആസ്പത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.നേരത്തെ തെങ്ങുകയറ്റ തൊഴിലാളിയായ മോഹനന് അടുത്ത കാലത്താണ് കോണ്‍ക്രിറ്റ് പൊളിക്കുന്ന പണിക്ക് ചേര്‍ന്നത്.
പരേതരായ ടി. കണ്ണന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: സന്ധ്യ. സഹോദരങ്ങള്‍: ടി.ബാലകൃഷ്ണന്, ബാലാമണി.
0 التعليقات: