Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

കാഞ്ഞങ്ങാട്: ലോറി നിര്‍ത്തി വഴി ചോദിക്കാനിറങ്ങിയ ഡ്രൈവര്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് മരിച്ചു.
പാലക്കാട് തൃത്താല ആലൂര്‍ സ്വദേശി മണികണ്ഠന്‍ (49) ആണ് മരിച്ചത്. ബൈക്ക് ഓടിച്ച ഏഴാംമൈലിലെ റമീസുദ്ദീന് (20) പരിക്കേറ്റു. മംഗലപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.


ഇന്ന് രാവിലെ ആറ് മണിക്ക് അമ്പലത്തറ ഗുരുപുരത്താണ് അപകടം നടന്നത്. ചുള്ളിക്കരയിലേക്ക് ലോഡുമായി പോകേണ്ട ലോറി ഗുരുപുരം മഹാവിഷ്ണു ക്ഷേത്രഭണ്ഡാരത്തിന് സമീപമാണ് നിര്‍ത്തിയിട്ടിരുന്നത്. വഴിചോദിച്ചുകൊണ്ട് റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടമെന്ന് നാട്ടുകാരിലൊരാള്‍ പറഞ്ഞു.

ഭാര്യ: സ്മിത. മകന്‍: വിഷ്ണു (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി).
Leave A Reply