Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , » യുവാവ് തീവണ്ടിയില്‍ കുഴഞ്ഞ് വീണ് മരിച്ചു

യുവാവ് തീവണ്ടിയില്‍ കുഴഞ്ഞ് വീണ് മരിച്ചു

Written By Muhimmath News on Tuesday, 2 January 2018 | 18:15



കാഞ്ഞങ്ങാട്: അമ്മയെ ആസ്പത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെ യുവാവ് തീവണ്ടിയില്‍ കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാത്രി മലബാര്‍ എക്‌സ്പ്രസ്സിലാണ് സംഭവം. രാജപുരത്തെ ടെമ്പോ ഡ്രൈവര്‍ മണ്ണൂര്‍ ബിനോയ് ജോസഫ് (42) ആണ് മരിച്ചത്. അമ്മ അന്നക്കുട്ടിയെയും കൊണ്ട് തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് പോകുന്നതിനിടെ പയ്യന്നൂര്‍ കഴിഞ്ഞയുടനെയാണ് സംഭവം.

ബിനോയ് ഇരുന്ന് ഉറങ്ങുകയാണെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീട് അമ്മ നിലവിളിച്ചതോടെ തീവണ്ടിയിലുണ്ടായിരുന്ന ഒരു ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് പള്‍സ് നന്നേ കുറഞ്ഞതായി അറിഞ്ഞത്. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മണ്ണൂര്‍ ഏപ്പുക്കുട്ടിയുടെ മകനാണ്. ഭാര്യ: ശ്രീജ. മക്കള്‍: അഭിന്‍, അലീന, അമല്‍(മൂവരും വിദ്യാര്‍ത്ഥികള്‍).
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved