Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page

ഓഖി ചുഴലിക്കാറ്റില്‍ കടല്‍ക്ഷോഭത്തില്‍ നീലേശ്വരം അഴിത്തലയില്‍ ബോട്ടപകടത്തില്‍ മരിച്ച ഹൊസ്ദുര്‍ഗ് പുതിയവളപ്പ് കടപ്പുറത്തെ സുനില്‍കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്തു. റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ സുനില്‍കുമാറിന്റെ ഭാര്യക്കും കുഞ്ഞിനും വീട്ടിലെത്തി സഹായധനം കൈമാറി. ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍, റവന്യു ഉദ്യോഗസ്ഥര്‍, സാമൂഹിക പ്രവര്‍ത്തകര്‍ സംബന്ധിച്ചു

സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം രൂപ ഫിക്‌സഡ് ഡെപ്പോസിറ്റായി ഡിസംബര്‍ 22ന് തന്നെ നിക്ഷേപിച്ചിരുന്നു. ഇതിന്റെ രേഖകളാണ് മന്ത്രി കൈമാറിയത്. ഭാര്യ രുഗ്മിണി, മകള്‍ ശിവാനി എന്നിവരുടെ പേരില്‍ ഏഴര ലക്ഷം രൂപാ വീതവും സുനില്‍കുമാറിന്റെ മാതാപിതാക്കള്‍ വിജയ്, ലീല എന്നിവരുടെ പേരില്‍ രണ്ടര ലക്ഷം രൂപാ വീതവുമാണ് നിക്ഷേപിച്ചത്. അഞ്ചു വര്‍ഷത്തെ ഫിക്‌സഡ് ഡെപ്പോസിറ്റാണ്. ശിവാനി പ്രായപൂര്‍ത്തിയാകുമ്പോള്‍ (മകളുടെ) പേരിലുള്ള തുക പിന്‍വലിക്കാം. പലിശ നിലവില്‍ പിന്‍വലിക്കാം.

ഹൊസ്ദുര്‍ഗ് എന്നാല്‍ദാര്‍ ശശിധരന്‍ പിള്ള, ഡപ്യൂട്ടി തഹസില്‍ദാര്‍ പവിത്രന്‍, വില്ലേജ് ഓഫീസര്‍ സജീവന്‍ ,കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.
Leave A Reply